News and Notifications

Home » News and Notifications » രണ്ടാമത്തെ കുട്ടിയും പെൺകുഞ്ഞാണോ ? : പ്രധാനമന്ത്രി മാതൃവന്ദന യോജന വഴി 5,000 രൂപ ധനസഹായം ലഭിക്കും

രണ്ടാമത്തെ കുട്ടിയും പെൺകുഞ്ഞാണോ ? : പ്രധാനമന്ത്രി മാതൃവന്ദന യോജന വഴി 5,000 രൂപ ധനസഹായം ലഭിക്കും

രണ്ടാമത്തെ കുഞ്ഞും പെൺകുട്ടിയായ മാതാക്കൾക്ക് പ്രധാനമന്ത്രി മാതൃവന്ദന യോജനയിലൂടെ ധനസഹായം നൽകുന്നു. മുൻപ് ആദ്യ പ്രസവത്തിന് മാത്രമാണ് പദ്ധതിയിലൂടെ മാതാവിന് ധനസഹായം ലഭിച്ചിരുന്നതെങ്കിൽ,2022 ഏപ്രിൽ ഒന്നിന് ശേഷം ജനിച്ച പെൺകുട്ടികളുടെ അമ്മമാർക്ക് മുൻകാല പ്രാബല്യത്തോടെയാണിപ്പോൾ ധനസഹായം നൽകുന്നത്. ഇതിനായി ഫണ്ട് ഇനത്തിൽ മാറ്റിവെയ്‌ക്കേണ്ട തുക നിശ്ചയിക്കുന്നതിനുള്ള കണക്കെടുപ്പുകൾ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു. സ്ത്രീകൾക്ക് ഗർഭകാലത്തുള്ള വേതന നഷ്ടം പരിഹരിക്കുന്നതോടൊപ്പം മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. ഇതുവരെ ആദ്യ പ്രസവത്തിന് മാതാവിന് 5,000 രൂപ നൽകിയ പോലെ രണ്ടാമത്തെ പ്രസവത്തിനും ഇതേ തുക ലഭ്യമാക്കും.മൂന്ന് ഗഡുക്കളായി അമ്മയുടെ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലൂടെയാണ് പണം നൽകുക. ബിപിഎൽ, എപിൽ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാ അമ്മമാർക്കും ഇവ നൽകുമ്പോൾ,കേന്ദ്ര സർക്കാർ – പൊതുമേഖല ജീവനക്കാർക്ക് ഈ സഹായത്തിന് അർഹതയുണ്ടാവില്ല. അങ്കണവാടികൾ വഴിയായിരുന്നു മുൻപ് അപേക്ഷകൾ സ്വീകരിച്ചിരുന്നതെങ്കിലും, ഇതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.