News and Notifications

Home » News and Notifications » പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ യോജന ; അസംഘടിത തൊഴിലാളികൾക്ക് കൈത്താങ്ങ്

പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ യോജന ; അസംഘടിത തൊഴിലാളികൾക്ക് കൈത്താങ്ങ്

15,000 രൂപക്ക് താഴെ വരുമാനമുള്ള 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള പ്രായക്കാർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്.രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ വാർദ്ധക്യ സംരക്ഷണവും സാമൂഹിക സുരക്ഷയുമാണ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

മാസംതോറം 3000 രൂപയാണ് പദ്ധതി വഴി പെൻഷനായി ലഭിക്കുക.രാജ്യത്തെ 42 വിഭാഗങ്ങളിലായുള്ള അസംഘടിത തൊഴിലാളി വിഭാഗങ്ങളെയാണ് പദ്ധതിയുടെ ഭാഗമാക്കിയിരിയ്ക്കുന്നത്.റിക്ഷാ വലിക്കുന്നവർ, ചുമട്ടുതൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, ഉച്ചഭക്ഷണ ജീവനക്കാർ,ഇഷ്ടിക ചൂളകളിൽ ജോലി ചെയ്യുന്നവർ, ചെരുപ്പ് കുത്തുന്നവർ, തുണി എടുക്കുന്നവർ, വീട്ടുജോലിക്കാർ, അലക്കുകാർ, വീട്ടുജോലിക്കാർ, കർഷക തൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ,ബീഡി തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, തുകൽ തൊഴിലാളികൾ, ഓഡിയോ വിഷ്വൽ തൊഴിലാളികൾ അല്ലെങ്കിൽ സമാനമായ മറ്റ് തൊഴിലുകളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർക്കെല്ലാം പദ്ധതിയിൽ അപേക്ഷിക്കാം.