News and Notifications

Home » News and Notifications » ശാസ്ത്രാഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന

ശാസ്ത്രാഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന

വിദ്യാർഥികളിൽ അടിസ്ഥാനശാസ്ത്രം, എഞ്ചിനീയറിംഗ്, മെഡിസിൻ മേഖലകളിൽ ഗവേഷണാഭിരുചി വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ഭാരത സർക്കാരിനു കീഴിലുള്ള ശാസ്ത്ര – സാങ്കേതിക വകുപ്പ് നൽകിവരുന്ന സ്കോളർഷിപ്പാണ് കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന അഥവാ KVPY. മാനദണ്ഢങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പി.എച്ച്.ഡി വരെ ചെയ്യാൻ സ്കോളർഷിപ്പ് നല്കി വരുന്നുണ്ട്. ഫിസിക്സ്‌,കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി വിഷയങ്ങൾ തിരഞ്ഞെടുത്ത, പ്ലസ് വൺ മുതൽ ഒന്നാം വർഷ B.Sc./B.S./B.Stat./B.Math./Int. M.Sc./M.S വരെയുള്ള വിദ്യാർഥികളിൽ നിന്നാണ് സ്കോളർഷിപ്പിന്അർഹരായവരെ തിരഞ്ഞെടുക്കുന്നത്.

രാജ്യത്താകമാനമുള്ള വിവിധ കേന്ദ്രങ്ങളിൽ ഇവയിൽ ഓരോ വിഭാഗത്തിനും പ്രത്യേകം നടത്തുന്ന അഭിരുചി പരീക്ഷയിൽ (എഴുത്തുപരീക്ഷ) മികച്ച പ്രകടനം നടത്തുന്നവരെ ഇന്റർവ്യൂവും നടത്തിയാണ് സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കുക. ബാഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് പരീക്ഷയും ഇന്റർവ്യൂവും നടത്തുന്നത്. അഭിരുചി പരീക്ഷയ്ക്ക്‌ 75 ശതമാനവും ഇന്റർവ്യൂവിനു 25 ശതമാനവും വെയിറ്റേജ് നൽകിയാണ് വിജയികളെ തീരുമാനിയ്ക്കുന്നത്.

ശാസ്ത്ര-ഗവേഷണ മേഖലയുടെ പ്രോത്സാഹനത്തിനു വേണ്ടി ഇന്ത്യൻ ഗവൺമെന്റ് ആരംഭിച്ച മുൻനിര വിദ്യാഭ്യാസസ്ഥാപനമായ ഐസറിലേക്കുള്ള (IISER) പ്രവേശന മാനദണ്ഡങ്ങളിലൊന്നും കെവിപിവൈ ആണ് എന്നതും ഇതിൻ്റെ പ്രധാന്യം വർദ്ധിപ്പിയ്ക്കുന്നു.സാങ്കേതിക വിദ്യാ ദിവസമായ മെയ്‌ 11നും ജൂലൈയിലെ രണ്ടാം ഞായറാഴ്ചയും ഇന്ത്യയിലെ എല്ലാ പത്രങ്ങളിലും കെവിപിവൈ പരസ്യം പ്രസിദ്ധീകരിയ്ക്കും.

കൂടുതൽ അറിയാൻ : https://dst.gov.in/