News and Notifications

Home » News and Notifications » ഉപജീവന മാർഗം ഉറപ്പാക്കാൻ പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ)

ഉപജീവന മാർഗം ഉറപ്പാക്കാൻ പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ)

യുവാക്കളെ ലക്ഷ്യം വച്ച് , നൈപുണ്യ വികസന & സംരംഭകത്വ മന്ത്രാലയത്തിന്റെ (എംഎസ്ഡിഇ) കീഴിൽ ആരംഭിച്ച പ്രധാന പദ്ധതിയാണിത്. മികച്ച ഉപജീവനമാർഗം ഉറപ്പാക്കാൻ സഹായിക്കുന്ന വ്യവസായവുമായി ബന്ധപ്പെട്ട നൈപുണ്യ പരിശീലനം സ്വീകരിക്കാൻ ധാരാളം ഇന്ത്യൻ യുവാക്കളെ പ്രാപ്തരാക്കുക എന്നതാണ് ഈ നൈപുണ്യ സർട്ടിഫിക്കേഷൻ സ്കീം ലക്ഷ്യം വയ്ക്കുന്നത്. മുൻകൂർ പഠന പരിചയമോ വൈദഗ്ധ്യമോ ഉള്ള വ്യക്തികളെയും റെക്കഗ്നിഷൻ ഓഫ് പ്രയർ ലേണിംഗ് (RPL) പ്രകാരം വിലയിരുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ഈ സ്കീമിന് കീഴിൽ, പരിശീലന, മൂല്യനിർണ്ണയത്തിനുള്ള ഫീസ് പൂർണ്ണമായും സർക്കാറാണ് അടയ്ക്കുന്നത്.

യോഗ്യത : സ്‌കീം ലക്ഷ്യങ്ങൾക്ക് അനുസൃതമായി, തൊഴിൽരഹിതരായ യുവാക്കൾക്കും കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ചവർക്കും പരിശോധിക്കാവുന്ന ബാങ്ക് അക്കൗണ്ട്/ആധാർ, വോട്ടർ ഐഡി എന്നിവയുള്ള ഇന്ത്യൻ പൗരത്വമുള്ള ഏതൊരു വ്യക്തിയ്ക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം.

ആനുകൂല്യങ്ങൾ : പിഎംകെവിവൈയുടെ കീഴിൽ, ഹ്രസ്വകാല പരിശീലനം, മുൻകൂർ പഠനത്തിന്റെ അംഗീകാരം, പ്രത്യേക പ്രോജക്ടുകൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങൾ ഉൾക്കൊള്ളുന്നു. വ്യവസായ-നിർദ്ദിഷ്ട കഴിവുകൾക്കായി വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് നൈപുണ്യ പരിശീലനം നൽകും.

അപേക്ഷാ രീതി : പദ്ധതിയിൽ എൻറോൾ ചെയ്യുന്നതിന്, PMKVYയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.