News and Notifications

Home » News and Notifications » ഇതാ ഒരു കേന്ദ്ര പദ്ധതി : മൽസ്യ മേഖലയിലുള്ളവർ കാണാതെ പോവരുത്

ഇതാ ഒരു കേന്ദ്ര പദ്ധതി : മൽസ്യ മേഖലയിലുള്ളവർ കാണാതെ പോവരുത്

മത്സ്യമേഖലയ്ക്കായി കേന്ദ്രം നടപ്പിലാക്കുന്ന മികച്ച പദ്ധതിയാണ് പി.എം മൽസ്യ യോജന.

മത്സ്യബന്ധന മേഖലയില്‍ മാത്രം ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുക.

പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 2020 മുതൽ 2025 വരെയുള്ള സാമ്പത്തിക വർഷങ്ങളിലേയ്ക്ക് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 20,050 കോടി രൂപയാണ് ഇതിനായി കേന്ദ്ര സർക്കാർ നിക്ഷേപിക്കുന്നത്.

2024-25 ഓടെ മത്സ്യ ഉൽപ്പാദനം 70 ലക്ഷം ടൺ അധികമായി വർധിപ്പിക്കുകയും മത്സ്യത്തൊഴിലാളികളുടെയും മത്സ്യ കർഷകരുടെയും വരുമാനം ഇരട്ടിയാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

മത്സ്യബന്ധന ബോട്ടുകൾക്കായുള്ള ഇൻഷുറൻസ് പദ്ധതി,
പുതിയ ബോട്ടുകൾ വാങ്ങുന്നതിനും പഴയത് പുതുക്കുന്നതിനുമായുള്ള പിന്തുണ,
മത്സ്യബന്ധന തൊഴിലാളികൾക്കായി ബയോ-ടോയ്‌ലറ്റ് സൗകര്യങ്ങൾ,
ഉപ്പുവെള്ളത്തിൽ നടത്താനുള്ള ജലകൃഷി,
സാഗർ മിത്രകൾ, എഫ്എഫ്‌പിഒകൾ തുടങ്ങിയ നിരവധി ഇടപെടലുകൾ എന്നിവയെല്ലാം പദ്ധതി ലക്ഷ്യമിടുന്നു.

കൂടാതെ ന്യൂക്ലിയസ് ബ്രീഡിംഗ് സെന്ററുകൾ, ഫിഷറീസ്, അക്വാകൾച്ചർ സ്റ്റാർട്ടപ്പുകൾ, ഇൻകുബേറ്ററുകൾ, സംയോജിത അക്വാ പാർക്കുകൾ, സംയോജിത തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളുടെ വികസനം, അക്വാട്ടിക് ലബോറട്ടറീസ് നെറ്റ്‌വർക്ക് ആൻഡ് എക്സ്റ്റൻഷൻ സേവനങ്ങൾ, ട്രെയ്‌സിബിലിറ്റി, സർട്ടിഫിക്കേഷനും അക്രഡിറ്റേഷനും, ആർഎഎസ്, ബയോഫ്ലോക്ക് & കേജ് കൾച്ചർ/ഇ-ടി കൾച്ചർ മാർക്കറ്റിംഗ്, ഫിഷറീസ് മാനേജ്മെന്റ് പ്ലാനുകൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.