നഴ്സിങ്ങ് ഓഫീസറുടെ ഒഴിവ് : ഉടൻ അപേക്ഷിക്കാം
ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുള്ള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്സിങ് ഓഫീസര്‍ (സിസ്റ്റര്‍ ഗ്രേഡ്-II) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 905 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ഇംഗ്ലീഷാണ് പരീക്ഷാ മാധ്യമം.ഏഴാമത് കേന്ദ്ര ശമ്പള കമ്മിഷന് നിശ്ചയിച്ച ലെവല്‍-7 നിരക്കിലാണ് ശമ്പളം. സംവരണം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കനുസൃതമായിരിക്കും.യോഗ്യത: ബി.എസ്.സി (ഓണേഴ്സ്) നഴ്സിങ്/ബി.എസ്.സി (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് മിഡ്വൈഫറി ഡിപ്ലോമയും കുറഞ്ഞത് 50 കിടക്കകളുടെ ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അപേക്ഷകര്‍ക്ക് സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിലില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം.ഡിഗ്രി, ഡിപ്ലോമ യോഗ്യതകള്‍ ഇന്ത്യന്‍ നഴ്സിങകൗണ്സില് അംഗീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട്/ ബോര്‍ഡ്/കൗണ്‍സില്‍/ സര്‍വകലാശാലയില്‍ നിന്നായിരിക്കണം.അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 1,180 രൂപ (എസ്.സി., എസ്.ടി. ഫീസ് 708 രൂപ). പ്രായം: 18-40 വയസ്സ്പരീക്ഷ: മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള പരീക്ഷയ്ക്ക് രണ്ടുമണിക്കൂറായിരിക്കും ദൈര്‍ഘ്യം. 100 മാര്‍ക്കിനാണ് പരീക്ഷ.60 മാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്നും ശേഷിക്കുന്നവയില്‍ 10 മാര്‍ക്ക് വീതം ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ നോളജ്, റീസണിങ്, മാത്തമാറ്റിക്കല്‍ ആപ്റ്റിറ്റ്യൂഡ് എന്നിവയില്‍ നിന്നുമായിരിക്കും. ശരിയുത്തരത്തിന് ഒരു മാര്‍ക്ക് ലഭിക്കുകയും തെറ്റുത്തരത്തിന് മൂന്നിലൊന്ന് മാര്‍ക്ക് കുറയ്ക്കുകയും ചെയ്യും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25. വിശദവിവരങ്ങള്‍ക്ക് www.sgpgims.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.