News and Notifications

Home » News and Notifications » അപൂർവ്വ രോഗമുള്ളവർക്ക് ആശ്വാസം : മരുന്നുകൾക്ക് ഇളവ് നൽകി കേന്ദ്രം

അപൂർവ്വ രോഗമുള്ളവർക്ക് ആശ്വാസം : മരുന്നുകൾക്ക് ഇളവ് നൽകി കേന്ദ്രം

അപൂര്‍വ രോഗങ്ങള്‍ക്കുള്ള 51 മരുന്നുകളുടെ ഇറക്കുമതി തീരുവയാണ് പൂര്‍ണ്ണമായും നീക്കി കേന്ദ്രസര്‍ക്കാര്‍. സ്‌പൈനല്‍ മസ്‌ക്യൂലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതരായ കുട്ടികളുടെ ചികിത്സക്ക് ഉള്ള മരുന്നിന് നേരത്തെ പ്രഖ്യാപിച്ച ഇളവ് തുടരും.എസ്.എം.എ ചികിത്സക്ക് ഉപയോഗിക്കുന്ന സോള്‍ജെന്‍സ്മ എന്ന മരുന്നിന്റെ ഒരു ഡോസിന് ഇന്ത്യയില്‍ പതിനെട്ട് കോടി രൂപയാണ് വില. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് ആറ് കോടിയോളം രൂപയോളമായിരുന്നു ഇറക്കുമതി കസ്റ്റംസ് തീരുവയുണ്ടായിരുന്നത്. കേന്ദ്ര സര്‍ക്കാർ കസ്റ്റംസ് തിരുവ കുറച്ചതോടെ എസ്.എം.എ രോഗത്തിനുള്ള മരുന്നിന്റെ വിലയിൽ വലിയ കുറവുണ്ടാവും. ഒഴിവാക്കി.എസ്.എം.എ അടക്കം 51 രോഗങ്ങള്‍ക്കുള്ള മരുന്നിന് ഇടാക്കുന്ന ഇറക്കുമതി തിരുവ പൂര്‍ണ്ണമായും ഒഴിവാക്കി ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഇത് രോഗികൾക്ക് വലിയ ആശ്വാസമാവും.