News and Notifications

Home » News and Notifications » സ്ത്രീകൾക്ക് സംരംഭങ്ങൾ തുടങ്ങാം : സാമ്പത്തിക സഹായവുമായി മഹിളാ ഉദ്യം നിധി

സ്ത്രീകൾക്ക് സംരംഭങ്ങൾ തുടങ്ങാം : സാമ്പത്തിക സഹായവുമായി മഹിളാ ഉദ്യം നിധി

കുറഞ്ഞ പലിശ നിരക്കിൽ സാമ്പത്തിക സഹായം നൽകിക്കൊണ്ട് സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സ്മോൾ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI)ക്ക് കീഴിൽ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് മഹിളാ ഉദ്യം നിധി (MUN) സ്കീം. ഇതുവഴി, എം.എസ്.എം.ഇകൾക്ക് സേവനം, ഉൽപ്പാദനം എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ ഏറ്റെടുക്കാം. സ്വന്തമായി ബിസിനസ് അല്ലെങ്കിൽ ചെറുകിട സംരംഭം തുടങ്ങാൻ 10 ലക്ഷം വരെ വായ്പ ലഭിക്കും. ഈ സ്കീമിന് കീഴിൽ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ ഓരോ ബാങ്കിനും വ്യത്യാസപ്പെടാം. നിലവിലുള്ള പ്രോജക്ടുകൾ നവീകരിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ വായ്പാ തുക ഉപയോഗിക്കാവുന്നതാണ്. പരമാവധി വായ്പാ തിരിച്ചടവ് കാലയളവ് 10 വർഷം വരെയാണ്. 5 വർഷം വരെ മൊറട്ടേറിയമുണ്ടായിരിക്കും.