ലോൺ അപേക്ഷ നിരസിക്കപ്പെട്ടോ ? : കാരണങ്ങൾ പരിശോധിക്കാം
നമ്മൾ നൽകിയ ലോൺ അപേക്ഷകൾ പലപ്പോഴും നിരസിക്കപ്പെടാറുണ്ട്. അതിന്റെ കാരണങ്ങൾ താഴെപ്പറയുന്ന ചിലതാവാം :
1.വരുമാനവും തിരിച്ചടവും :നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് വായ്പ തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ വായ്പ അപേക്ഷ സ്വീകരിക്കാതിരിക്കാന്‍ ബാങ്കിന് സാധിക്കും. ആയതിനാല്‍ ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ ബന്ധപ്പെട്ട് അപേക്ഷ നിരസിക്കാനുണ്ടായ കാരണം കണ്ടെത്തേണ്ടതും ആവശ്യമായ നടപടികള്‍ സ്വീകരിച്ച് അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ആവശ്യപ്പെടേണ്ടതുമാണ്.
2.ക്രെഡിറ്റ് സ്കോർ : വായ്പ ലഭിക്കാന്‍ പ്രധാനമാണ് ക്രെഡിറ്റ് സ്കോര്‍.ഉയര്‍ന്ന ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് ചരിത്രവും ഉണ്ടെങ്കില്‍ വായ്പ പെട്ടന്ന് ലഭിക്കും. കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ ഉള്ളവരുടെ വായ്പ അപേക്ഷ നിരസിക്കുകയോ ഉയര്‍ന്ന പലിശ നിരക്കിന്മേല് വായ്പ നല്‍കുകയോ ആണ് ചെയ്യുക. അതുക്കൊണ്ട് തന്നെ എപ്പോഴും ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നത് വഴി ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്താവുന്നതാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കിന്മേല് വായ്പ ലഭിക്കാന്‍ എളുപ്പമാണെന്നത് ഓർമിക്കുക.
3.സൂക്ഷിച്ച് പൂരിപ്പിയ്ക്കുക :വായ്പ്പകള്‍ക്ക് അപേക്ഷിക്കുമ്പോഴുള്ള നടപടിക്രമങ്ങളിലും രേഖകളിലും ഉണ്ടാകുന്ന ചെറിയ പിഴവ് വായ്പ അപേക്ഷയെ ബാധിക്കാറുണ്ട്. ചെറിയ പിഴവാണ് വലിയൊരു തുക ലഭിക്കുന്നത് ഇല്ലാതാക്കുക എന്ന് അപേക്ഷകന് ഓർമ വേണം.അതുകൊണ്ട് തന്നെ അപേക്ഷകള്‍ കൃത്യമായി പൂരിപ്പിച്ച് അവശ്യമായ രേഖകളോടൊപ്പം നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിച്ചിരിക്കണം. ഏതെങ്കിലും വായ്പ്പകളോ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളോ ക്ലോസ് ചെയ്യാന്‍ ഉണ്ടെങ്കില്‍ അവ ക്ലോസ് ചെയ്തശേഷം മാത്രമേ അടുത്തതിന് അപേക്ഷിക്കാവൂ.