News and Notifications

Home » News and Notifications » ക്ഷീരകർഷകർക്കായി ‘കേരള ഗൗ സമൃദ്ധി പ്ലസ്’ സ്കീം

ക്ഷീരകർഷകർക്കായി ‘കേരള ഗൗ സമൃദ്ധി പ്ലസ്’ സ്കീം

ക്ഷീരകർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച ഗോ സമൃദ്ധി പ്ലസ് പദ്ധതിയിലൂടെ, കർഷകർക്ക് കുറഞ്ഞ പ്രീമിയം നിരക്കിൽ കവറേജും സബ്‌സിഡിയും ഉറപ്പാക്കുന്നു.

പൊതുവിഭാഗത്തിൽപ്പെട്ട എല്ലാ കർഷകർക്കും പ്രീമിയത്തിൽ 50% സബ്‌സിഡി ലഭിക്കുമ്പോൾ ; പട്ടികജാതി (എസ്‌സി) /പട്ടികവർഗ (എസ്ടി) വിഭാഗത്തിൽപ്പെട്ട എല്ലാ കർഷകർക്കും പ്രീമിയത്തിൽ 70% സബ്‌സിഡി ലഭിക്കും.

സ്കീമിന് കീഴിലുള്ള ഇൻഷുറൻസ് കവറേജുകളിലെ ഒരു പോളിസി
1 വർഷത്തേയും രണ്ടാമത്തേത് 3 വർഷത്തേയുമാണ്.

പൊതുവിഭാഗത്തിന്, സർക്കാർ പ്രതിവർഷം 700 രൂപ പ്രീമിയം തുകയിൽ 1 വർഷത്തെ ഇൻഷുറൻസ് പരിരക്ഷയും മൂന്ന് വർഷത്തേക്ക് 1635 രൂപയ്ക്ക് 3 വർഷത്തെ ഇൻഷുറൻസ് പരിരക്ഷയുമാണ് നൽകും. എസ്‌സി/എസ്‌ടി വിഭാഗത്തിന്, ഒരു വർഷത്തേക്ക് 420 രൂപയും 3 വർഷത്തേക്ക് 981 രൂപയും പ്രീമിയം നിരക്കിൽ സർക്കാർ ഇൻഷുറൻസ് നൽകും. 50,000 രൂപയിലധികം വിലയുള്ള പശുക്കൾക്ക് അധിക പോളിസി സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പശുവിനൊപ്പം, കർഷകർക്ക് രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് പരിരക്ഷയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അപകട ഇൻഷുറൻസിനായി കർഷകൻ ഒരു വർഷത്തേക്ക് 42 രൂപയും 3 വർഷത്തേക്ക് 114 രൂപയും നൽകണം.

മൃഗസംരക്ഷണ വകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ വഴിയാണ് പദ്ധതി നടപ്പാക്കുക.