News and Notifications

Home » News and Notifications » സബോർഡിനേറ്റ് തസ്തികകളിൽ ജോലി ചെയ്യാം

സബോർഡിനേറ്റ് തസ്തികകളിൽ ജോലി ചെയ്യാം

കേരളത്തിലുള്ള സബോർഡിനേറ്റ് കോടതികളിൽ സിസ്റ്റം അസിസ്റ്റന്റുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന്, കേരള ഹൈക്കോടതി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സിസ്റ്റം അസിസ്റ്റന്റ് 90 ഒഴിവുകളാണുള്ളത്. 21,850 രൂപയാണ് ശമ്പളം. ഗവൺമെന്റ് അംഗീകാരമുള്ള ത്രിവത്സര ഡിപ്ലോമയോ (കംപ്യൂട്ടർ/ ഇലക്‌ട്രോണിക്സ്) ബി.എസ്‌സി. (കംപ്യൂട്ടർ സയൻസ്)/ ബി.സി.എ അല്ലെങ്കിൽ അനുബന്ധമേഖലയിൽ മറ്റ് ഉയർന്ന യോഗ്യതയോ ഉണ്ടായിരിക്കണം. കംപ്യൂട്ടർ നെറ്റ് വർക്കിങ്, ഹാർഡ്‌വേർ ട്രബിൾഷൂട്ടിങ് എന്നിവയിൽ കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയം നിർബന്ധമാണ്.

അപേക്ഷകർ 02-01-1982-നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം. അപേക്ഷകരിൽ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവര്‍ക്ക് അനലറ്റിക്കല്‍/ ടെക്നിക്കല്‍ ടെസ്റ്റ് (ആവശ്യമെങ്കില്‍), അഭിമുഖം എന്നിവ നടത്തിയ ശേഷം റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കി ഹൈക്കോടതിയാണ് നിയമനക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ട് വര്‍ഷമായിരിക്കും. രണ്ടു വർഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാവും ആദ്യ നിയമനമെങ്കിലും പിന്നീട് നീട്ടിക്കിട്ടാം.

അപേക്ഷകൾ ; നിര്‍ദ്ധിഷ്ട മാതൃകയില്‍ തയ്യാറാക്കി പ്രായം, യോഗ്യത, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, ഇന്‍ഡസ്ട്രി സര്‍ട്ടിഫിക്കേഷന്‍, പ്രവൃത്തിപരിചയം തുടങ്ങിയ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ സഹിതം നേരിട്ട് സമര്‍പ്പിക്കുകയോ തപാല്‍/ സ്പീഡ് പോസ്റ്റ് ആയി അയയ്ക്കുകയോ വേണം.അപേക്ഷാ ഫീസുണ്ടായിരിക്കില്ല.

വിലാസം: The Registrar Computerisation)-Cum-Director (IT), High Court of Kerala, Kochi, 682031. നേരിട്ട് സമര്‍പ്പിക്കുന്നുവെങ്കിൽ : eCourt cell, 5th floor,High Court of Kerala, Ernakulam. അവസാന തിയ്യതി : മാർച്ച് – 6. വിവരങ്ങൾക്ക് വിളിക്കാം : 0484-256 2575 സന്ദർശിക്കുക :  www.hckrecruitment.nic.in