News and Notifications

Home » News and Notifications » കേന്ദ്ര സായുധ പോലീസ് സേന വിളിക്കുന്നു : ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സായുധ പോലീസ് സേന വിളിക്കുന്നു : ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി.എ.പി.എഫ്.) 322 അസിസ്റ്റന്റ് കമാന്‍ഡന്റ് ഒഴിവുകളിലേക്കായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷകൾ ക്ഷണിച്ചു. ബി.എസ്.എഫ്.-86, സി.ആര്‍.പി.എഫ്.-55, സി.ഐ.എസ്.എഫ്.-91, ഐ.ടി.ബി.പി.-60, എസ്.എസ്.ബി.30 എന്നിങ്ങനെ നിരവധി ഒഴിവുകളുണ്ട്.


യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബാച്ചിലര്‍ ബിരുദം
ശാരീരിക യോഗ്യത : പുരുഷന്മാര്‍ക്ക് കുറഞ്ഞത് 165 സെ.മീ. ഉയരം, 81 സെ.മീ. നെഞ്ചളവും (5 സെ.മീ. വികാസം), 50 കി.ഗ്രാം ഭാരവും നിർബന്ധം. വനിതകള്‍ക്ക് 157 സെ.മീ. ഉയരവും 46 കി.ഗ്രാം ഭാരവുമാണ് വേണ്ടത്. മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം.


പ്രായപരിധി: 2023 ഓഗസ്റ്റ് 1-ന് 20-25 വയസ്സ്. അപേക്ഷകര്‍ 1998 ഓഗസ്റ്റ് 2-നും 2003 ഓഗസ്റ്റ് 1-നും മധ്യേ ജനിച്ചവരാകണം.  അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവിന് അർഹതയുണ്ടാവും. 


തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന, ഇന്റര്‍വ്യൂ/ പേഴ്‌സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഓഗസ്റ്റ് 26-നായിരിക്കും  പരീക്ഷ. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.           

പേപ്പര്‍ I (ഒബ്‌ജെക്ടിവ് ടൈപ്പ്), പേപ്പര്‍ II (വിവരണാത്മകം) എന്നിവയുള്‍പ്പെടുന്നതായിരിക്കും പരീക്ഷ. നെഗറ്റിവ് മാര്‍ക്ക് ഉണ്ടായിരിക്കും. 
100 മീറ്റര്‍, 800 മീറ്റര്‍ ഓട്ടം, ലോങ്ജമ്പ്, ഷോട്ട് പുട്ട് (പുരുഷന്മാര്‍ക്ക് മാത്രം) എന്നിവയുള്‍പ്പെടുന്നതായിരിക്കും ഫിസിക്കല്‍ ടെസ്റ്റ്. ഇന്റര്‍വ്യൂവിന് പരമാവധി 150 മാര്‍ക്ക്.

അപേക്ഷാ ഫീസ്: 200 രൂപ.  ഓണ്‍ലൈൻ വഴിയോ ചലാന്‍ ഉപയോഗിച്ച് എസ്.ബി.ഐ. ശാഖകള്‍ മുഖേനയോ ഫീസടയ്ക്കാവുന്നതാണ്. വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസില്ല.  www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകര്‍ യു.പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ (ഒ.ടി.ആര്‍) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനായി  ഒ.ടി.ആര്‍. പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തശേഷം ‘Latest Notification’ ലിങ്ക് വഴി അപേക്ഷിക്കാം. പാര്‍ട്ട് I, പാര്‍ട്ട് II എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ഫോട്ടോ ഒപ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ അപ്‌ലോഡ് ചെയ്യണം. തിരുത്തലുകള്‍ക്കായി  മേയ് 17 മുതല്‍ 23 വരെ അവസരം ലഭിക്കും. 
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 17ന് വൈകീട്ട് 6 വരെ. കൂടുതൽ വിവരങ്ങള്‍ക്ക് സന്ദർശിക്കാം :  www.upsc.gov.in