News and Notifications

Home » News and Notifications » മഹിളാ സമ്മാൻ സേവിങ്ങ്സ് സർട്ടിഫിക്കറ്റ് : സ്ത്രീകൾക്കായി ഒരു സമ്പാദ്യ പദ്ധതി

മഹിളാ സമ്മാൻ സേവിങ്ങ്സ് സർട്ടിഫിക്കറ്റ് : സ്ത്രീകൾക്കായി ഒരു സമ്പാദ്യ പദ്ധതി

കേന്ദ്ര ബജറ്റിൽ സ്ത്രീകൾക്കായി വിഭാവനം ചെയ്ത സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്. കേന്ദ്ര  ധനമന്ത്രി പ്രഖ്യാപിച്ച  ലഘു സമ്പാദ്യ പദ്ധതിയാണിത്. ഈ ഒറ്റത്തവണ നിക്ഷേപപദ്ധതി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പേരിലെടുക്കാം. 2 വര്‍ഷത്തേക്ക് 2 ലക്ഷം രൂപ പരമാവധി നിക്ഷേപിക്കാം. പദ്ധതിയില്‍ നിന്നുമുള്ള റിട്ടേണ്‍ ബാങ്ക് എഫ്ഡികളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണ്. 2 വര്‍ഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.

നിക്ഷേപ തുക ഭാഗികമായി പിന്‍വലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ലെന്ന മെച്ചവുമുണ്ട്. 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തിലായ പദ്ധതിയുടെ കാലാവധി 2025 മാര്‍ച്ച് 31 വരെയാണ്. 10 വയസ്സ് മുതല്‍ പദ്ധതിയില്‍ അംഗമാകാം. ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക്  സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ക്കും അർഹതയുണ്ട്. രണ്ട് വര്‍ഷത്തേക്ക്  2,00,000 രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക്  പ്രതിവര്‍ഷം 7.50 ശതമാനം പലിശ ലഭിക്കും.ഇപ്രകാരം ആദ്യ വര്‍ഷം, നിക്ഷേപ തുകയില്‍ 15,000 രൂപയും രണ്ടാം വര്‍ഷം 16,125 രൂപയും ലഭിക്കും. രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, മൊത്തം 2,31,125 രൂപ നിക്ഷേപകന് ലഭിക്കും. ഒരു ലക്ഷം നിക്ഷേപിക്കുന്ന ഒരാൾക്ക് ആദ്യ വർഷം 7500 രൂപയും രണ്ടാമത്തെ വർഷം  8062.05 രൂപയും ലഭിക്കും. ആകെ 1,15,526.5 രൂപ തിരികെ ലഭിക്കും. അടുത്തുള്ള പോസ്റ്റ്‌ ഓഫീസ് വഴിയോ ബാങ്ക് വഴിയോ ആണ് പദ്ധതിയിൽ ചേരേണ്ടത്. കെ.വൈ.സി അടക്കം അവശ്യമാണ്. പോസ്റ്റ്‌ ഓഫീസ് /ബാങ്കിൽ നിന്ന് നിശ്ചിത ഫോം ഫിൽ ചെയ്തു വേണം അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖ കൈവശമുണ്ടായിരിക്കണം.