കര്‍ഷകര്‍ക്കായി കേന്ദ്രത്തിന്റെ സോളാര്‍ സബ്‌സിഡി
കര്‍ഷകര്‍ക്കായി കേന്ദ്ര സർക്കാറിൻ്റെപുത്തന്‍ സോളാര്‍ പദ്ധതി.പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതി വഴി, കർഷകർക്ക് 60 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കാര്‍ഷികാവശ്യത്തിനുള്ള ജലസേചനത്തിന് സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മൂന്ന് പ്രവര്‍ത്തനശ്രേണികളാണ് സോളാര്‍ പമ്പ് സബ്‌സിഡി പദ്ധതിയിലുണ്ടാവുക :
1.പതിനായിരം മെഗാവാട്ടിന്റെ സോളാര്‍ പവര്‍ യൂണിറ്റുകള്‍ സ്ഥാപിക്കൽ.
2.ഇരുപത് ലക്ഷം സോളാര്‍ പമ്പുകള്‍ സ്ഥാപിക്കൽ.
3.കാര്‍ഷികാവശ്യത്തിനുള്ള 15 ലക്ഷം പമ്പുകളെ സോളാറിലേക്ക് മാറ്റൽ.
പദ്ധതി പ്രകാരം സോളാര്‍ പമ്പ് സ്ഥാപിക്കാനുള്ള ചെലവില്‍ 30 % സബ്‌സിഡി കേന്ദ്ര സർക്കാർ നല്‍കും.സംസ്ഥാന സര്‍ക്കാർ കുറഞ്ഞത് 30 % സബ്‌സിഡി നല്‍കണം. ബാക്കി 40% തുക കര്‍ഷകന്‍ വഹിക്കണം. ദേശീയതലത്തിലുള്ള പ്രത്യക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് സോളാര്‍ പമ്പുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാനും വിതരണക്കാരെ തിരഞ്ഞെടുക്കാനും കർഷകർക്ക് സാധിക്കും.