ആൺകുട്ടികൾക്കായി പോസ്റ്റ് ഓഫീസിന്റെ 5 നിക്ഷേപ പദ്ധതികൾ
പൊതുവേ പെൺകുട്ടികൾക്കാണ് സർക്കാർ നിക്ഷേപ പദ്ധതികൾ ആവിഷ്ക്കരിക്കാറ് എങ്കിലും ആൺകുട്ടികൾക്കുള്ള വ്യത്യസ്ത പദ്ധതികൾ അവതരിപ്പിക്കുകയാണ് പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്.
1.പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) : ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതികളില്‍ ഏറ്റവും ജനപ്രിയമായ ഈ സ്‌കീം നികുതി ആനുകൂല്യങ്ങളും ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളും വഴി സാമ്പത്തിക സുരക്ഷയും സമ്പത്തും പ്രോല്‍സാഹിപ്പിക്കുന്നു. ആണ്‍ക്കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള സുരക്ഷിതമായ സേവിങ്‌സ് പദ്ധതിയാണിത്.
2.നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി) : പ്രശസ്തമായ സേവിങ്‌സ് സ്‌കീമായ എന്‍.എസ്.സി5 വര്‍ഷ മെച്യൂരിറ്റി കാലയളവിൽ ഇന്ത്യയിലുടനീളമുള്ള പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമാണ്.
3.പോസ്റ്റ് ഓഫീസ് റിക്കറിങ് ഡിപ്പോസിറ്റ് (ആര്‍.ഡി) : ആൺ മക്കൾക്ക് വേണ്ടി പ്രതിമാസം നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ ഈ പദ്ധതി, ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരക്ഷിതമായ വരുമാനം നല്‍കുന്നു. നിക്ഷേപ തുകയ്ക്ക് പരിധി ഇല്ലാത്തതിനാല്‍ നിക്ഷേപകര്‍ക്ക് അവരവരുടെ സാമ്പത്തിക ശേഷിക്കനുസരിച്ചുള്ള പണം നിക്ഷേപിക്കാവുന്നതാണ്
4.കിസാന്‍ വികാസ് പത്ര (കെ.വി.പി) : ഗ്രാമപ്രദേശത്തുള്ള ആണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള ഈ സമ്പാദ്യ പദ്ധതിയിലൂടെ കെ.വി.പി. ഗ്യാരണ്ടീഡ് റിട്ടേണുകളോടെ പണം നിക്ഷേപിക്കാം. സുരക്ഷിതമായ പദ്ധതിയാണിത്.
5.പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം (പി.ഒ.എം.ഐ.എസ്) : വ്യക്തികള്‍ക്ക് സ്ഥിരമായ പ്രതിമാസ വരുമാനം നല്‍കുന്നതിനായി ആരംഭിച്ച സര്‍ക്കാര്‍ പിന്തുണയുള്ള അറിയപ്പെടുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഈ സ്‌കീമിന് 5 വര്‍ഷത്തെ നിശ്ചിത കാലാവധിയുണ്ട്. സ്ഥിരമായ പലിശ വാഗ്ദാനം ചെയ്യുന്നതിനാല്‍ തന്നെ ഇത് ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തിനുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ ഓപ്ഷനാണ്.