News and Notifications

Home » News and Notifications » കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വേണോ ? : ഇതാ സഹായമുണ്ട്

കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വേണോ ? : ഇതാ സഹായമുണ്ട്

കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാറിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്ര വൽക്കരണ ഉപ പദ്ധതി) പദ്ധതി വഴി കാർഷിക ഉപകരണങ്ങൾ നൽകുന്നു.കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര – വിളസംസ്കരണ – വർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ ലഭിക്കാൻ കർഷകർക്ക് വ്യക്തിഗതമായി അപേക്ഷകൾ നൽകാവുന്നതാണ്. ഇവർക്ക് 40 ശതമാനം മുതൽ 60 ശതമാനം വരെ സബ്സിഡി ലഭിക്കും.കർഷകരുടെ കൂട്ടായ്മകൾ, എഫ്.പി.ഒകൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റ് ഹയറിംഗ് സെന്ററുകൾ) തുടങ്ങാൻ പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായം കിട്ടും. ഇതിന് പുറമെ യന്ത്രവൽക്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് ഫാം മെഷീനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ എട്ട് ലക്ഷം രൂപയും സാമ്പത്തിക സഹായവും ലഭിക്കുന്നതാണ്.

പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി അതത് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയവുമായോ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ, സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471-2306748, 0477-2266084, 0495-2725354 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

Visit : http://agrimachinery.nic.in/index എന്ന വെബ്സൈറ്റ്സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കാം.