News and Notifications

Home » News and Notifications » കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ കുട്ടികള്‍ക്ക് ; 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75%ഉം അതില്‍ കൂടുതല്‍ മാർക്ക് നേടിയവരും പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 85 ശതമാനം മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നുമാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.

എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 70 % മാർക്കും പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 80% മാര്‍ക്കും ലഭിച്ച എസ്.സി/എസ്.ടി വിഭാഗം വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും അപേക്ഷിക്കാം.

നിശ്ചിത ഫോമിലെ അപേക്ഷ ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ജൂലൈ ഒന്നു മുതല്‍ 31ന് വൈകിട്ട് അഞ്ചുവരെയും അപ്പീല്‍ അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ഓഗസ്റ്റ് 12 വൈകീട്ട് അഞ്ചുമണി വരെയും സ്വീകരിക്കും.

അപേക്ഷ ഫോമിന് : www.agriworkersfund.org സന്ദർശിക്കാം.
അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,അംഗത്വ പാസ്, ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്,ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം.