ക്ഷീരകർഷകർക്കായി ‘കേരള ഗൗ സമൃദ്ധി പ്ലസ്’ സ്കീം
ക്ഷീരകർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച ഗോ സമൃദ്ധി പ്ലസ് പദ്ധതിയിലൂടെ, കർഷകർക്ക് കുറഞ്ഞ പ്രീമിയം നിരക്കിൽ കവറേജും സബ്സിഡിയും ഉറപ്പാക്കുന്നു.
പൊതുവിഭാഗത്തിൽപ്പെട്ട എല്ലാ കർഷകർക്കും പ്രീമിയത്തിൽ 50% സബ്സിഡി ലഭിക്കുമ്പോൾ ; പട്ടികജാതി (എസ്സി) /പട്ടികവർഗ (എസ്ടി) വിഭാഗത്തിൽപ്പെട്ട എല്ലാ കർഷകർക്കും പ്രീമിയത്തിൽ 70% സബ്സിഡി ലഭിക്കും.
സ്കീമിന് കീഴിലുള്ള ഇൻഷുറൻസ് കവറേജുകളിലെ ഒരു പോളിസി
1 വർഷത്തേയും രണ്ടാമത്തേത് 3 വർഷത്തേയുമാണ്.
പൊതുവിഭാഗത്തിന്, സർക്കാർ പ്രതിവർഷം 700 രൂപ പ്രീമിയം തുകയിൽ 1 വർഷത്തെ ഇൻഷുറൻസ് പരിരക്ഷയും മൂന്ന് വർഷത്തേക്ക് 1635 രൂപയ്ക്ക് 3 വർഷത്തെ ഇൻഷുറൻസ് പരിരക്ഷയുമാണ് നൽകും. എസ്സി/എസ്ടി വിഭാഗത്തിന്, ഒരു വർഷത്തേക്ക് 420 രൂപയും 3 വർഷത്തേക്ക് 981 രൂപയും പ്രീമിയം നിരക്കിൽ സർക്കാർ ഇൻഷുറൻസ് നൽകും. 50,000 രൂപയിലധികം വിലയുള്ള പശുക്കൾക്ക് അധിക പോളിസി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പശുവിനൊപ്പം, കർഷകർക്ക് രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് പരിരക്ഷയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അപകട ഇൻഷുറൻസിനായി കർഷകൻ ഒരു വർഷത്തേക്ക് 42 രൂപയും 3 വർഷത്തേക്ക് 114 രൂപയും നൽകണം.
മൃഗസംരക്ഷണ വകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ വഴിയാണ് പദ്ധതി നടപ്പാക്കുക.