കേന്ദ്രം ഉറപ്പ് നൽകുന്നു : വനിതാ നിക്ഷേപകർക്ക് വമ്പൻ പലിശ
സ്ത്രീകൾക്കായി കേന്ദ്രം അവതരിപ്പിക്കുന്ന പോസ്റ്റ് ഓഫീസ് സ്കീമാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്.
സ്കീമിൽ നിക്ഷേപിക്കുന്ന വനിതകൾക്ക് 7.5 ശതമാനം വരെ പലിശ സർക്കാർ വാഗ്ദാനം ചെയ്യുന്നു.
രണ്ട് വർഷത്തേക്ക് മാത്രമുള്ള നിക്ഷേപത്തിൻ്റെ പരമാവധി പരിധി 2 ലക്ഷം രൂപയാണ്.
10 വയസോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികൾക്ക് സ്കീമിൽ അക്കൗണ്ട് തുറക്കാം എന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിൻ്റെ ആനുകൂല്യവും നിക്ഷേപത്തിന് ലഭിക്കുന്നു.
2 ലക്ഷം രൂപ നിക്ഷേപിച്ചാൽ ആദ്യ വർഷത്തിൽ അവർക്ക് 7.5 ലഭിക്കും.ആദ്യ വർഷത്തെ പലിശ തുക 15,000 രൂപയും അടുത്ത വർഷം നിശ്ചിത പലിശ നിരക്കിൽ മൊത്തം തുകയ്ക്ക് ലഭിക്കുന്ന പലിശ 16,125 രൂപയുമാണ്. അതായത്, രണ്ട് വർഷത്തിനുള്ളിൽ, വെറും 2 ലക്ഷം രൂപയുടെ നിക്ഷേപത്തിൻ്റെ ആകെ വരുമാനമായി 31,125 രൂപ പലിശ ലഭിക്കും.