ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ: ഉടൻ അപേക്ഷിക്കാം
ഇന്ത്യൻ നേവിയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു.
മേയ് 13 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
യോഗ്യത :
മെട്രിക് റിക്രൂട്ട്: 50 ശതമാനം മാർക്കോടെയുള്ള പത്താംക്ലാസ് വിജയം.
എസ്.എസ്.ആർ: മാത്തമാറ്റിക്സും ഫിസിക്സും ഉൾപ്പെട്ട പ്ലസ്ടു 50 ശതമാനം മാർക്കോടെ പാസായിരിക്കണം. അഥവാ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഓട്ടോമൊബൈൽസ്/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ/ഇൻഫർമേഷൻ ടെക്നോളജിയിൽ അംഗീകൃത പോളിടെക്നിക്കുകളിൽനിന്ന് 50 ശതമാനം മാർക്കോടെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ നേടിയിരിക്കണം അല്ലെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോൺ വൊക്കേഷണൽ വിഷയങ്ങൾ ഉൾപ്പെട്ട ദ്വിവത്സര വൊക്കേഷണൽ കോഴ്സ് 50 ശതമാനം മാർക്കോടെ പാസായിരിക്കണം.
പ്രായം : 2003 നവംബർ ഒന്നിനും 2007 ഏപ്രിൽ 30നും ഇടയിൽ ജനിച്ചവർ (രണ്ട് തിയ്യതികളും ഉൾപ്പെടെ).
ശാരീരിക യോഗ്യത : പുരുഷന്മാർക്കും വനിതകൾക്കും കുറഞ്ഞത് 157 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.
സേവന കാലാവധിയും പ്രതിഫലവും :
നാലുവർഷമാണ് സർവീസ്. ഒന്നാംവർഷത്തിൽ 30,000 രൂപ, രണ്ടാംവർഷം 33,000 രൂപ,മൂന്നാംവർഷം 36,500രൂപ, നാലാം വർഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിക്കുക.
ഇതിൽ ഓരോമാസവും 30 ശതമാനം തുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് നീക്കിവെച്ച് ബാക്കിയുള്ള തുകയാണ് ലഭിക്കുക.
നീക്കിവെക്കുന്നതിന് തുല്യമായി തുക സർക്കാരും പാക്കേജിലേക്ക് നിക്ഷേപിക്കും. സർവീസ് കാലാവധി കഴിയുമ്പോൾ രണ്ട് വിഹിതത്തിലും 5.02 ലക്ഷംരൂപ വീതമുണ്ടാവും.
വർഷത്തിൽ 30 ദിവസംവരെ ലീവ് ലഭിക്കും. കൂടാതെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സിക്ക് ലീവിനും അർഹതയുണ്ടായിരിക്കും.
48 ലക്ഷം രൂപയുടെ നോൺ കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് കവറേജും ഡെത്ത്/ഡിസെബിലിറ്റി കോന്പൻസേഷനും അർഹതയുണ്ടായിരിക്കും.
നാലുവർഷത്തെ സർവീസ് പൂർത്തിയാക്കുന്നവർക്ക് തുടർന്ന് നേവിയുടെ സെയിലർ (റെഗുലർ കേഡർ) തിരഞ്ഞെടുപ്പിൽ 25 ശതമാനം സംവരണമുണ്ടായിരിക്കും.
വിശദവിവരങ്ങൾക്ക് : www.joinindiannavy.gov.in
agniveernavy.cdac.in