വൃക്കരോഗികൾക്കായി പ്രധാനമന്ത്രിയുടെ സഹായം
വൃക്കരോഗികൾക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ആധാർ നമ്പർ,പേര്, പിതാവിൻ്റെ പേര്, ജനന തിയ്യതി, പ്രായം, ലിംഗഭേദം,വിലാസം എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം. അപേക്ഷകൻ്റെയോ ; പ്രായപൂർത്തിയാകാത്ത അപേക്ഷകനാണെങ്കിൽ രക്ഷിതാവിൻ്റെയോ ആധാർ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ട്രാൻസ്പ്ലാൻറ് സെൻ്ററിൽ പോയി കൃത്യമായ എസ്റ്റിമേറ്റ് എടുക്കണം. ആ എസ്റ്റിമേറ്റിനൊപ്പം ഒരു കവറിംഗ് ലെറ്റർ അറ്റാച്ചുചെയ്‌ത് അത് പ്രാദേശിക എംപിക്ക് കൈമാറി അദ്ദേഹത്തിൽ നിന്ന് ഒരു കത്ത് വാങ്ങുക. അവസാനമായി ഇത്രയും രേഖകൾ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറുന്നതോടെ അപേക്ഷിക്കാനുള്ള പ്രക്രിയ അവസാനിക്കും.