മഹിളകൾക്കായി ലാഖ്പതി ദീദി യോജന
സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ച് കേന്ദ്ര സർക്കാർ അവതരിപ്പിച്ച ലാഖ്പതി ദീദി യോജനയിലൂടെ സ്ത്രീകളെ നൈപുണ്യ പരിശീലനം നൽകി സ്വയം തൊഴിലിന് പ്രാപ്തരാക്കുന്നു.
പ്ലംബിംഗ്,എൽഇഡി ബൾബ് നിമ്മാണം, ഡ്രോണുകൾ പ്രവർത്തിപ്പിക്കൽ, അറ്റകുറ്റപ്പണികൾ ചെയ്യൽ തുടങ്ങി നിരവധി വിഭാഗങ്ങളിൽ പരിശീലനം ലഭിക്കും.
സംസ്ഥാനങ്ങളിലെ സ്വയം സഹായ സംഘങ്ങൾ വഴി നടപ്പാക്കുന്ന
ലഖ്പതി ദീദി യോജന പ്രകാരം സ്ത്രീകൾക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിന് 1 മുതൽ 5 ലക്ഷം രൂപ വരെ സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ട്.തികച്ചും പലിശ രഹിതമാണ് ഈ വായ്പ എന്നതാണ് പ്രത്യേകത.
യോഗ്യതകൾ :
കുടുംബത്തിൻ്റെ വാർഷിക വരുമാനം കുറഞ്ഞത് 1 ലക്ഷം രൂപയുള്ള സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം നേടാം.
പ്രായം : 18 നും 50 നും ഇടയിൽ
ആവശ്യമായ രേഖകൾ :
ആധാർ കാർഡ്
പാൻ കാർഡ്
വരുമാന തെളിവ്
ബാങ്ക് പാസ്ബുക്ക്
മൊബൈൽ നമ്പർ
പാസ്പോർട്ട് സൈസ് ഫോട്ടോ