ഇതാ ഒരു മികച്ച നിക്ഷേപ മാർഗം
കിസാൻ വികാസ് പത്ര അഥവാ കെ.വി.പി
ഒറ്റത്തവണ നിക്ഷേപം സാദ്ധ്യമാകുന്ന പദ്ധതിയാണ്. രാജ്യത്തെ കർഷകർക്ക് വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഒരു നിശ്ചിത കാലയളവിനുള്ളിൽ പണം ഇരട്ടിയാക്കാവുന്ന ഈ സ്കീമിൽ പോസ്റ്റ് ഓഫീസ് വഴിയോ വലിയ ബാങ്കുകൾ വഴിയോ നിക്ഷേപിക്കാം.
1000 രൂപയാണ് കിസാൻ വികാസ് പത്രയിലെ കുറഞ്ഞ നിക്ഷേപ പരിധി. പരമാവധി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.വാർഷിക പലിശ നിരക്ക് 7.5 ശതമാനമാണ്.
സിംഗിൾ അക്കൗണ്ടിന് പുറമെ ജോയിന്റ് അക്കൗണ്ട് തുറക്കാനുള്ള അവസരവും പോസ്റ്റ് ഓഫീസ് നിക്ഷേപകർക്ക് വാഗ്ദ്ധാനം ചെയ്യുന്നു. ഈ സ്കീമിൽ മൂന്ന് പേർക്ക് വരെ ജോയിന്റ് അക്കൗണ്ടിന്റെ ഭാഗമാകാൻ സാധിക്കും.സ്കീമിന് കീഴിൽ ഒരു നോമിനിയെ ചേർക്കുന്നത് നിർബന്ധമാണ്. നിബന്ധനകൾക്ക് വിധേയമായി, 2 വർഷവും 6 മാസവും കഴിഞ്ഞ് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും.