അറിയാം ഈ ബാങ്ക് അക്കൗണ്ടിൻ്റെ പ്രയോജനങ്ങൾ
പ്രധാനമന്ത്രി വിഭാവനം ചെയ്ത ജൻധൻ യോജന ബാങ്ക് അക്കൗണ്ടുകൾ കൊണ്ടുള്ള പ്രയോജനങ്ങൾ പരിശോധിക്കാം :
1.അക്കൗണ്ട് തുറന്ന് 6 മാസത്തിന് ശേഷം ഓവര്‍ഡ്രാഫ്റ്റ് സൗകര്യം.
2.രണ്ട് ലക്ഷം രൂപ വരെയുള്ള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ.
3.മുപ്പതിനായിരം രൂപ വരെയുള്ള ലൈഫ് കവര്‍.
4.കിസാന്‍, ശ്രമയോഗി മന്ധന് തുടങ്ങിയ സ്കീമുകളില്‍ പെന്‍ഷനായി അക്കൗണ്ട് തുറക്കാന്‍ എളുപ്പമാണ്.
5.അക്കൗണ്ട് ഉപയോഗിച്ച് സൗജന്യ മൊബൈല്‍ ബാങ്കിംഗ് സൗകര്യം
6.അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനോ വാങ്ങലുകള്‍ നടത്താനോ എളുപ്പമാക്കുന്ന RuPay ഡെബിറ്റ് കാര്‍ഡിന്റെ സൗകര്യം
7.ഇന്‍ഷൂറന്‍സ്, പെന്ഷന് സേവനങ്ങള്‍ക്ക് എളുപ്പം.
8.നിക്ഷേപങ്ങള്‍ക്ക് മാസ പലിശ.
9.രാജ്യത്തുടനീളം പണം കൈമാറുന്നതിനുള്ള മികച്ച സൗകര്യം
10.സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങളുടെ തുക നേരിട്ട് അക്കൗണ്ട് ഉടമയുടെ അക്കൗണ്ടിലേക്ക്.