പെൺകുട്ടികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം
പെൺകുട്ടികളുടെ ക്ഷേമത്തിനായി, ‘ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ’ (പെൺകുട്ടികളെ സംരക്ഷിക്കാം, പെൺകുട്ടിയെ പഠിപ്പിക്കാം) എന്ന പ്രധാനമന്ത്രിയുടെ ആശയത്തിൻ്റെ ഭാഗമായ പദ്ധതിയാണ്
ബാലികാ സമൃതി യോജന (പെൺകുട്ടികളുടെ അഭിവൃദ്ധി പദ്ധതി).
പെൺകുട്ടികളെ വിദ്യാഭ്യാസത്തിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഒന്നാം ക്ലാസ് മുതൽ തന്നെ ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പ് നൽകി വരുന്നു.
അപക്ഷിക്കാൻ ആവശ്യമായ രേഖകൾ :
ആധാർ കാർഡ്, റേഷൻ കാർഡ്,
ജനന സർട്ടിഫിക്കറ്റ്, രക്ഷിതാക്കളുടെ തിരിച്ചറിയൽ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, താമസ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് വിശദാംശങ്ങൾ, പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ് എന്നിവ നിർബന്ധമാണ്.
എങ്ങിനെ അപേക്ഷിക്കാം :
ഓൺലൈൻ, ഓഫ്ലൈൻ മോഡുകൾ വഴി ബാലികാ സമൃതി യോജനക്ക് അപേക്ഷിക്കാം.
ഓഫ്ലൈനായി :
അപേക്ഷാ ഫോം ലഭിക്കുന്നതിന് അടുത്തുള്ള അംഗൻവാടി കേന്ദ്രങ്ങളും ആരോഗ്യ സേവന കേന്ദ്രങ്ങളും സന്ദർശിക്കാം.
ഗ്രാമീണ,നഗര ഗുണഭോക്താക്കൾക്ക് വ്യത്യസ്ത അപേക്ഷാ ഫോമുകളാണ്.എല്ലാ വിവരങ്ങളും ഫോമിൽ പൂരിപ്പിച്ച് വേണം സമർപ്പിക്കാൻ.
ഓൺലൈനായി അപേക്ഷിക്കേണ്ട വിധം :
1.ബാലികാ സമൃതി യോജന പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട സർക്കാർ പോർട്ടൽ സന്ദർശിക്കുക.
2.പേര്,വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നീ വിശദാംശങ്ങൾ നൽകി ഒരു അക്കൗണ്ട് തുടങ്ങുക.
3.അപേക്ഷാ ഫോം : കുട്ടി, കുടുംബം, സ്ത്രീയുടെ വരുമാനം എന്നിവയെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ അടങ്ങിയ ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കണം. ഐഡന്റിറ്റി, താമസസ്ഥലം, വരുമാനം എന്നിവ തെളിയിക്കാൻ ആവശ്യമായ രേഖകൾ ഇതിനൊപ്പം ‘അറ്റാച്ചു’ചെയ്യുക.
4.സമർപ്പിക്കൽ: പൂരിപ്പിച്ച അപേക്ഷാ ഫോം ഓൺലൈനായി, എല്ലാ രേഖകളും ശരിയായി അപ്ലോഡ് ചെയ്തെന്ന് ഉറപ്പ് വരുത്തിയ ശേഷം സമർപ്പിക്കുക.
അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ ; സാമ്പത്തിക സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ അപേക്ഷകന്റെ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നതാണ് രീതി.