പ്രതിരോധ കുത്തിവെപ്പിനായി മിഷൻ ഇന്ദ്രധനുഷ്
രാജ്യത്ത് സമ്പൂർണ പ്രതിരോധ കുത്തിവെപ്പെന്ന ലക്ഷ്യവുമായാണ് മിഷൻ ഇന്ദ്രധനുഷ് പദ്ധതി ആരംഭിച്ചത്.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന ഈ പദ്ധതി പ്രകാരം, രണ്ട് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ഗർഭിണികൾക്കും കുത്തിവെപ്പിലൂടെ തടയാവുന്ന ഏഴ് രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുകയാണ് ആത്യന്തിക ലക്ഷ്യം