755 രൂപ അടച്ചാല്‍ 15 ലക്ഷം രൂപയുടെ കവറേജ് ഉൾപ്പെടെ മൂന്ന് പുതിയ അപകട ഇന്‍ഷുറന്‍സ് പദ്ധതിയുമായി തപാല്‍ വകുപ്പ്.
മുഖ്യമായും അപകട ഇന്‍ഷൂറന്‍സ് പദ്ധതിയാണെങ്കിലും എല്ലാ രോഗങ്ങള്‍ക്കും പ്രസവത്തിനുമെല്ലാം ഇതു വഴി നിശ്ചിത പരിധിക്കുള്ളില്‍ സഹായം നൽകും.
755 രൂപ ഒറ്റത്തവണ അടയ്ക്കുന്ന പദ്ധതിയില്‍ പോളിസി ഉടമ മരിക്കുകയോ പൂര്‍ണമായോ ഭാഗികമായോ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ മുഴുവന്‍ തുകയായ 15 ലക്ഷം രൂപയും ലഭിക്കും. 355ൻ്റെ പോളിയില്‍ 5 ലക്ഷവും 555 രൂപയുടെ പോളിസിയില്‍ 10 ലക്ഷം രൂപയുടെ പരിരക്ഷയും ലഭിയ്ക്കും.
പോളിസി ഉടമ മരിക്കുകയോ പൂര്‍ണമായ വൈകല്യം സംഭവിക്കുകയോ ചെയ്താലാണ് മുഴുവന്‍ തുകയും ലഭിക്കുക.
മറ്റ് സവിശേഷതകള്‍ :
1.അപകടം മൂലം ആശുപത്രിയില്‍ അഡ്മിറ്റായാല്‍ ഒരു ലക്ഷം രൂപ വരെ ക്ലെയിം .
- പതിനഞ്ച് ദിവസത്തിനുള്ള ആശുപത്രി വാസത്തിന് 1,000 രൂപയും ഐ.സി.യുവിന് 2,000 രൂപയും ദിവസേന ലഭിയ്ക്കും. 3.പോളിസി ഉടമയുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ ഒരു ലക്ഷം.
പദ്ധതിയിൽ ചേരാം :
തപാല്‍ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്കാണ് പോളിസിയില്‍ ചേരാനാകുക.
ഏതെങ്കിലും പോസ്റ്റ് ഓഫീസില്‍ ചെന്ന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ നൽകി സീറോ ബാലൻസിൽ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാം.