എസ്.സി, ഒ.ബി.സി വിഭാഗങ്ങൾക്കായി കേന്ദ്ര സഹായം
SC, OBC, EBC, DNT, മാലിന്യം പെറുക്കുന്നവർ, ശുചീകരണ തൊഴിലാളികൾ എന്നിവർ ഉൾപ്പെടുന്ന പാർശ്വവൽകൃത വിഭാഗത്തിനായി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് PM-DAKSH (പ്രധാനമന്ത്രി ദക്ഷത ഔർ കുശാൽത സമ്പത്ത് ഹിത്ഗ്രാഹി) യോജന.
സ്കീം മുന്നോട്ട് വയ്ക്കുന്നത് :
ട്രെയിനികൾക്ക് സ്റ്റൈപ്പൻ്റോട് കൂടിയ സൗജന്യ പരിശീലനവും 100% സർക്കാർ ഗ്രാൻ്റുകളും ഇതു വഴി നൽകപ്പെടും.
ഹ്രസ്വകാല, ദീർഘകാല പരിശീലനത്തിൽ 80%വും അതിനുമുകളിലും ഹാജർ ഉള്ള ട്രെയിനികൾക്ക് പ്രതിമാസം 1,000/- മുതൽ 1,500/- വരെ സ്റ്റൈപ്പൻഡ് ലഭിയ്ക്കും.
വിജയകരമായ പരിശീലനം പൂർത്തിയാക്കിയവർക്ക് കൃത്യമായ മൂല്യ നിർണയത്തിന് ശേഷം സർട്ടിഫിക്കറ്റും പ്ലേസ്‌മെൻ്റ് നൽകും.
യോഗ്യത :
പ്രായം 18 – 45ന് ഇടയിലായിരിയ്ക്കണം.
കുടുംബ വാർഷിക വരുമാനം : ഒബിസി -3 ലക്ഷത്തിൽ താഴെ, ഇബിസി – 1 ലക്ഷത്തിൽ താഴെ എന്നിങ്ങനെ ആയിരിയ്ക്കുമ്പോൾ നോട്ടിഫൈഡ് നാടോടി, അർദ്ധ നാടോടി ഗോത്രങ്ങൾ (DNT) എന്നിവർക്ക് വരുമാന മാനദണ്ഡമില്ല.
കുടുതൽ അറിയാൻ : https://pmdaksh.dosje.gov.in/