News and Notifications

Home » News and Notifications » വിധവകൾക്കായി ‘അഭയ കിരണം’

വിധവകൾക്കായി ‘അഭയ കിരണം’

വിധവകളുടെ പുനരധിവാസത്തിനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് അഭയ കിരണം. വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിൽ വരുന്ന പദ്ധതി വിധവകള്‍ക്ക് മാത്രമല്ല,അവരെ സംരക്ഷിക്കുന്നവരേയും ലക്ഷ്യമിടുന്നു.

ഗുണഭോക്താക്കൾ :

50 വയസിന് മുകളില്‍ പ്രായമുളള അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് പദ്ധതിയ്ക്കായി അപേക്ഷിക്കാം. വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. സംരക്ഷണം നല്‍കുന്ന ബന്ധുവിന്റെയും സ്ത്രീയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിയ്ക്കണം. പ്രതിമാസം 1000 രൂപയാണ് പദ്ധതി വഴി നല്‍കി വരുന്നത്.

രേഖകള്‍ : 


1.അപേക്ഷക വിധവയാണെന്നും അവളുടെ ബന്ധുക്കളുടെ സംരക്ഷണയിലാണെന്നും കാണിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം. 


2.വില്ലേജ് ഓഫീസര്‍ നല്‍കുന്ന മുന്‍ഗണന / ബിപിഎല്‍ റേഷന്‍ കാര്‍ഡ് / വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.


3. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ഫോം. 

അപേക്ഷയും അനുബന്ധ വിവരങ്ങളും അടുത്തുള്ള അങ്കണവാടികളിലും ശിശു വികസന പദ്ധതി ഓഫീസിലും ലഭിയ്ക്കും. കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോറവും അനുബന്ധ രേഖകളും ഉൾപ്പടെ ശിശു വികസന പദ്ധതി ഓഫീസര്‍ക്ക് സമര്‍പ്പിയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പ്രദേശത്തെ ശിശു വികസന പദ്ധതി ഓഫീസുമായോ അങ്കണവാടി വര്‍ക്കറുമായോ ബന്ധപ്പെടാവുന്നതാണ്.
 സന്ദർശിയ്ക്കാം : www.schemes.wcd.kerala.gov.in