News and Notifications

Home » News and Notifications » പ്രധാനമന്ത്രി ശ്രം യോഗി മാൻ-ധൻ (PM-SYM) പദ്ധതിയെക്കുറിച്ച് അറിയാം

പ്രധാനമന്ത്രി ശ്രം യോഗി മാൻ-ധൻ (PM-SYM) പദ്ധതിയെക്കുറിച്ച് അറിയാം

അസംഘടിത തൊഴിലാളികളുടെ (യുഡബ്ല്യു) വാർദ്ധക്യ സംരക്ഷണത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടിയുള്ള PM -SYM പദ്ധതി ; റിക്ഷാ വലിക്കുന്നവർ, വഴിയോരക്കച്ചവടക്കാർ, ഉച്ചഭക്ഷണ തൊഴിലാളികൾ, ഹെഡ്ലോഡ് ചെയ്യുന്നവർ,ഇഷ്ടിക ചൂളയിലെ തൊഴിലാളികൾ, ചെരുപ്പ് വലിക്കുന്നവർ, തുണി വാരുന്നവർ, ഗാർഹിക തൊഴിലാളികൾ, അലക്കു തൊഴിലാളികൾ എന്നിവർക്ക് പരിഗണന നൽകുന്നു.യോഗ്യത :

അസംഘടിത തൊഴിലാളി ആയിരിക്കണം.

പ്രവേശന പ്രായം 18 നും 40 നും ഇടയിൽ

പ്രതിമാസ വരുമാനം 15000 രൂപയോ അതിൽ താഴെയോ ആയിരിക്കണം.

ആധാർ കാർഡ്,
സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ഐഎഫ്എസ്‌സിയുള്ള ജൻധൻ അക്കൗണ്ട് നമ്പർ എന്നിവ നിർബന്ധം.

സന്നദ്ധ, സംഭാവനാ പെൻഷൻ സ്കീമായ PM – SYM പ്രകാരം 60 വയസ്സ് കഴിഞ്ഞതിന് ശേഷം വരിക്കാരന് പ്രതിമാസം 3000/- രൂപ പെൻഷൻ ഉറപ്പാക്കും. വരിക്കാരൻ മരണപ്പെട്ടാൽ പങ്കാളിയ്ക്ക് പെൻഷന്റെ 50% കുടുംബ പെൻഷനായി നൽകും.

പദ്ധതിയുമായ് ബന്ധപ്പെട്ട അന്തിമ തീരുമാനം ജോയിന്റ് സെക്രട്ടറി, ഡയറക്ടർ ജനറൽ (തൊഴിൽ ക്ഷേമം) എന്നിവരിൽ നിക്ഷിപ്തമാണ്.

Email : shramyogi@nic.in

കസ്റ്റമർ കെയർ നമ്പർ : 1800 2676 888