ഉന്നത വിദ്യാഭ്യാസത്തിന് പെൺകുട്ടികൾക്കായി സ്കോളർഷിപ്പ്
ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ സാന്നിധ്യം ഉറപ്പിയ്ക്കാനും പ്രശസ്ത എൻജിനീയറിംഗ് സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം പ്രോത്സാഹിപ്പിയ്ക്കാനും ലക്ഷ്യമിട്ട്,മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (എംഎച്ച്ആർഡി) 2014-ൽ ആരംഭിച്ച പദ്ധതിയാണ് സിബിഎസ്ഇ ഉഡാൻ സ്കീം.
ഐ.ഐ.ടിയിലോ എൻ.ഐ.ടിയിലോ മറ്റേതെങ്കിലും കേന്ദ്ര ധനസഹായമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിലോ സീറ്റ് നേടുകയും ഉഡാൻ ക്ലാസുകളിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് നേടുകയും ചെയ്യുന്ന പെൺകുട്ടികൾക്കാണ് പദ്ധതി വഴി സാമ്പത്തിക സഹായം ലഭിയ്ക്കുക.
ട്യൂഷൻ ഫീസ്, പ്രവേശന ഫീസ്, ഹോസ്റ്റൽ എന്നീ ഇനങ്ങളിൽ സാമ്പത്തിക സഹായം ലഭിക്കും.
6 ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള ഏതൊരു ഇന്ത്യൻ പെൺകുട്ടിയ്ക്കും പദ്ധതിക്ക് അർഹതയുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് :
https://transformingindia.mygov.in/scheme/udaan-cbse-scholarship-program/