സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിയ്ക്കൂ : നേടാം 8.2% പലിശ
ചെറുകിട നിക്ഷേപ പദ്ധതികൾക്ക് 2024 ജനുവരി-മാർച്ച് പാദത്തിൽ ബാധകമായ പലിശനിരക്കുകൾ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു.നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ പ്രത്യേക ചെറുകിട നിക്ഷേപ പദ്ധതികൾക്കും പോസ്റ്റ് ഓഫീസ് സ്കീമുകൾക്കും പലിശ നിരക്കിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.ഇതോടെ സുകന്യ സമൃദ്ധി യോജനയുടെ പലിശനിരക്ക് വർദ്ധിച്ച് 8.2 ശതമാനമായി.