News and Notifications

Home » News and Notifications » സംരംഭങ്ങൾ തുടങ്ങണോ ? : ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്യൂ

സംരംഭങ്ങൾ തുടങ്ങണോ ? : ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്യൂ

ഇന്ത്യയിൽ ഒരു മൈക്രോ, ചെറുകിട അല്ലെങ്കിൽ ഇടത്തരം സംരംഭം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ ഓൺലൈനായി MSME മന്ത്രാലയത്തിന്റെ ഉദ്യം രജിസ്ട്രേഷൻ പോർട്ടലിൽ ഫയൽ ചെയ്യാം.

രജിസ്ട്രേഷൻ :

എംഎസ്എംഇകളുടെ രജിസ്ട്രേഷനുള്ള ഈ സർക്കാർ പോർട്ടൽ,
2020ൽ കേന്ദ്ര എംഎസ്എംഇ മന്ത്രാലയമാണ് ആരംഭിച്ചത്.

സൗജന്യവും പേപ്പർ രഹിതവുമായ എംഎസ്എംഇ രജിസ്ട്രേഷൻ നടത്തുകയാണ് പോർട്ടൽ ലക്ഷ്യമിടുന
ന്നത്.

രജിസ്ട്രേഷന് അർഹതയുള്ളവർ :

MSME വർഗ്ഗീകരണം അനുസരിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളായി തരംതിരിച്ചിട്ടുള്ള എല്ലാ സ്ഥാപനങ്ങൾക്കും MSME രജിസ്ട്രേഷന് അപേക്ഷിക്കാൻ അർഹതയുണ്ട്.

എന്നാൽ, വ്യക്തികൾക്ക് MSME രജിസ്ട്രേഷന് അപേക്ഷിക്കാൻ കഴിയില്ല.

50 കോടിയിൽ താഴെ നിക്ഷേപവും 250 കോടിയിൽ താഴെ വാർഷിക വിറ്റുവരവുമുള്ള ഒരു ഉടമസ്ഥാവകാശം, പങ്കാളിത്ത സ്ഥാപനം, കമ്പനി, ട്രസ്റ്റ് അല്ലെങ്കിൽ സൊസൈറ്റി എന്നിവയെല്ലാം MSME രജിസ്ട്രേഷന് അർഹരാണ്.

രജിസ്ട്രേഷൻ പ്രക്രിയയ്ക്കുള്ള നിർദ്ദേശങ്ങൾ പോർട്ടലിൽ ലഭ്യമാണ്.
ഒരു സംരംഭത്തിനു തന്നെ ഒന്നിൽ കൂടുതൽ ഉദ്യം രജിസ്ട്രേഷൻ നടത്തരുത്.

പോർട്ടൽ രജിസ്ട്രേഷനെ ; സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT), ചരക്ക് സേവന നികുതി (GST) നെറ്റ്‌വർക്കുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്.

കൂടുതൽ അറിയാം :

https://udyamregistration.gov.in/Government-India/Ministry-MSME-registration.htm