പി.എം കിസാൻ പദ്ധതി : നിങ്ങൾക്കും മനസിലാക്കാം
പി.എം കിസാൻ പദ്ധതിയുടെ ഉപഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് നിങ്ങൾക്കും കണ്ടെത്താം. യോഗ്യരായ കർഷകർക്ക് പിഎം കിസാൻ ഔദ്യോഗിക വെബ്സൈറ്റിൽ അവരുടെ പേരുകൾ എളുപ്പത്തിൽ പരിശോധിക്കാവുന്ന താണ്.
വെബ്സൈറ്റിന്റെ ഹോംപേജിൽ ഫാർമേഴ്സ് കോർണർ സന്ദർശിക്കുക. തുടർന്ന് ബെനിഫിഷ്യറി സ്റ്റാറ്റസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പിഎം കിസാൻ യോജനയ്ക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിങ്ങൾ യോഗ്യനാണോ അല്ലയോ എന്നറിയാൻ അടുത്ത പേജിൽ നിങ്ങളുടെ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.
ഗുണഭോക്താക്കൾക്ക് പിഎം-കിസാൻ പോർട്ടലിൽ നിന്ന് അവരുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി വഴിയോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് PMKISAN GOI ആപ്പ് ഡൗൺലോഡ് ചെയ്ത് ഫേസ് ആധികാരികത വഴി അവരുടെ ആധാർ മൊബൈൽ നമ്പർ ലിങ്ക് ചെയ്തുകൊണ്ടോ ഇ- കെവൈസി സ്വയം പരിശോധിക്കാം.