വിധവകൾക്കായി സഹായ ഹസ്തം പദ്ധതി
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസിന് താഴെ പ്രായമുള്ള വിധവകൾക്ക് വേണ്ടി ആവിഷ്ക്കരിച്ച പദ്ധതിയാണ് സഹായ ഹസ്തം.സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാന മാർഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ ധനസഹായമായി 30,000 രൂപ പദ്ധതി വഴി അനുവദിക്കും.2023-2 ലേയ്ക്ക് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചു.
www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട അങ്കണവാടി/ശിശുവികസന പദ്ധതി ഓഫീസുകൾ സന്ദർശിക്കുക.ഫോൺ: 0471 2969101 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15.