പ്രധാനമന്ത്രി ഫസൽ ബീമ യോജനയെ അടുത്തറിയാം
ഇന്ത്യയിലെ കാർഷിക ഇൻഷുറൻസിനായുള്ള സർക്കാരിന്‍റെ പ്രധാന സ്കീമാണ് പ്രധാനമന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ).
പദ്ധതിയിലെ ആനുകൂല്യങ്ങൾ :
1.കർഷകൻ പ്രീമിയത്തിലേക്ക് അടയ്ക്കേണ്ട തുകയിൽ ഗണ്യമായി കുറവുണ്ട്.
( ഖാരിഫ് വിളകൾക്ക് 2%, റാബി വിളകൾക്ക് 1.5%, വാർഷിക, വാണിജ്യ വിളകൾക്ക് 5% )
2.ആലിപ്പഴം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ പോലുള്ള പ്രാദേശിക വിപത്തുകളുടെ ഫലമായ നഷ്ടങ്ങൾക്ക് വ്യക്തിഗതമായി വിലയിരുത്തുന്നതിനുള്ള വ്യവസ്ഥയുണ്ട്.
3.സൈക്ലോൺ, പേമാരി, കാലം തെറ്റിയുള്ള മഴ എന്നീ സാഹചര്യങ്ങളിൽ ; വിളവെടുപ്പിന് ശേഷം പരമാവധി രണ്ടാഴ്ച (14 ദിവസം) പാടത്ത് ഉണക്കുക എന്ന ഏക ഉദ്ദേശ്യത്തിൽ കൊയ്ത് നിരത്തിയിട്ട അവസ്ഥയിൽ ആയിരുന്ന വിളകളുടെ നാശം വ്യക്തിഗത പ്ലോട്ടിന്‍റെ അടിസ്ഥാനത്തിൽ വിലയിരുത്തും.
4.വിതയ്ക്കാനുള്ള തടസ്സം, പ്രാദേശിക നാശനഷ്ടങ്ങൾ എന്നിവ ഉണ്ടാകുന്ന പക്ഷം കർഷകൻ്റെ അക്കൗണ്ടിൽ ക്ലെയിം തുക എത്തും.
5.സ്കീമിന് കീഴിൽ ടെക്നോളിജിയുടെ ഉപയോഗം വർദ്ധിച്ച അളവിൽ പ്രോത്സാഹിപ്പിക്കും.
6.കൃഷിക്കാർക്ക് ക്ലെയിം പേമെന്‍റ് ലഭിക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിന് വിള കൊയ്യൽ ഡാറ്റ പകർത്താനും അപ്‌ലോഡ് ചെയ്യാനും സ്മാർട്ട് ഫോണുകൾ ഉപയോഗിയ്ക്കാം.
കൂടാതെ വിള കൊയ്യൽ പരീക്ഷണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഈ സ്കീമിന് കീഴിൽ റിമോട്ട് സെൻസിംഗും ഉപയോഗിക്കാൻ സാധിയ്ക്കും.
പദ്ധതിയ്ക്കു കീഴിൽ പരിരക്ഷിക്കപ്പെടുന്ന വിളകൾ :
.ഭക്ഷ്യ വിളകളായ ധാന്യങ്ങൾ,തിന, പയർവർഗ്ഗങ്ങൾ
.എണ്ണക്കുരുക്കൾ
.വാർഷിക വാണിജ്യ വാർഷിക ഹോർട്ടികൾച്ചറൽ വിളകൾ
പ്രാദേശിക ദുരന്തങ്ങളും വിളവെടുപ്പിന് ശേഷമുള്ള നഷ്ടങ്ങളും പരിരക്ഷിക്കുന്നതും
വേഗത്തിലുള്ളതും പ്രയാസ രഹിതവുമായ ക്ലെയിമുകൾക്കായി നൂതന സാങ്കേതികവിദ്യയുടെ ഉപയോഗവും ഈ പദ്ധതിയുടെ പ്രധാന ആകർഷണമാണ്.