അറിയാതെ പോവരുത് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന
മരണത്തിന് കവറേജ് വാഗ്ദാനം ചെയ്യുന്ന ഒരു വർഷത്തെ ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ്,
കേന്ദ്ര സർക്കാർ 2015-ൽ ആരംഭിച്ച പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന (PMJJBY).
ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ,സഹകരണ ബാങ്കുകൾ എന്നിവയുമായി സഹകരിച്ച് പൊതു-സ്വകാര്യ മേഖലയിലെ ഇൻഷുറൻസ് കമ്പനികൾ മുഖേനയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.
യോഗ്യത :
ബാങ്ക് അക്കൗണ്ട് ഉള്ള 18-50 വയസ് പ്രായമുള്ള വ്യക്തികൾക്ക് പദ്ധതിയിൽ ചേരാം. 50 വയസ്സ് തികയുന്നതിന് മുമ്പ് സ്കീമിൽ ചേരുന്ന ആളുകൾക്ക് പ്രീമിയം അടയ്‌ക്കുന്നതിന് വിധേയമായി 55 വയസ്സ് വരെ ലൈഫ് പരിരക്ഷയുടെ റിസ്ക് തുടരുകയും ചെയ്യും.
ആനുകൂല്യങ്ങൾ :
പിഎംജെജെബിവൈ പുതുക്കാവുന്ന ഒരു വർഷത്തെ ടേം ലൈഫ് കവർ വാഗ്ദാനം ചെയ്യുന്നു.18-50 വയസ് പ്രായമുള്ള എല്ലാ വരിക്കാരായ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും 2 ലക്ഷം രൂപ, ഏതെങ്കിലും കാരണത്താൽ മരണം കവർ ചെയ്യുന്നു.
പ്രതിവർഷം 330 രൂപ വരിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യണം.
അപേക്ഷ രീതി :
ജൻ-ധൻ സേ ജൻ സുരക്ഷാ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾക്ക് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.