News and Notifications

Home » News and Notifications » ഇനി വൈകേണ്ട : പി.എം.വിശ്വകർമ്മ പദ്ധതിയിൽ ചേരാം

ഇനി വൈകേണ്ട : പി.എം.വിശ്വകർമ്മ പദ്ധതിയിൽ ചേരാം

പരമ്പരാഗത കരകൗശലത്തൊഴിലാളികളുടെ പുരോഗതി ലക്ഷ്യമിട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് പി.എം. വിശ്വകർമ്മ.

13000 കോടി രൂപയാണ് അഞ്ച് വര്‍ഷം കൊണ്ട് ഈ മേഖലയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്.
സ്വര്‍ണ്ണപ്പണിക്കാര്‍, ഇരുമ്പ് പണിക്കാര്‍, അലക്കുകാര്‍, ബാര്‍ബര്‍മാര്‍, കല്‍പ്പണിക്കാര്‍ തുടങ്ങി പതിനെട്ട് പരമ്പരാഗതതൊഴിലുകള്‍ ആദ്യഘട്ടത്തില്‍ പദ്ധതിയ്ക്കുകീഴില്‍ ഉള്‍പ്പെടുത്തും

കോമൺ സർവീസസ് സെന്ററുകൾ വഴി യാതൊരു ചെലവും കൂടാതെ രജിസ്റ്റർ ചെയ്യാനാകും. അടിസ്ഥാനപരവും നൂതനവുമായ പരിശീലനത്തിലൂടെ നൈപുണ്യ വർദ്ധനയ്ക്കുള്ള അവസരങ്ങൾക്കൊപ്പം പിഎം വിശ്വകർമ സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവയുടെ രൂപത്തിൽ അവർക്ക് അംഗീകാരം ലഭിക്കും.

സ്കീമിന്റെ ഗുണഭോക്താക്കൾക്ക് 15,000 രൂപയുടെ ടൂൾകിറ്റ് ഇൻസെന്റീവിന് അർഹതയുണ്ട്. കൂടാതെ ഒരാൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.

രണ്ടാം ഗഡുവായി പലിശ ഇളവോടെ 2 ലക്ഷം രൂപ വരെ ലഭിക്കും. അഞ്ച് ശതമാനമായിരിക്കും വായ്പയുടെ പലിശനിരക്ക്.

കരകൗശല വിദഗ്ധർക്ക് അവരുടെ കരകൗശല-വ്യാപാര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും മറ്റുമായുള്ള ഡിജിറ്റൽ ഇടപാടുകൾക്കും വിപണനത്തിനും പ്രോത്സാഹനം നൽകും.പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനായി https://pmvishwakarma.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : 18002677777, 17923, 011-23061574 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.