സ്റ്റാർട്ടപ്പുകൾക്കായി ഇതാ വായ്പാ സ്കീമുകൾ
2016 ഏപ്രിൽ 5നാണ് ഇന്ത്യാ ഗവൺമെന്റ് സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീം ആരംഭിച്ചത്.ഒരു ബാങ്ക് ശാഖയിൽ കുറഞ്ഞത് ഒരു പട്ടികജാതി/പട്ടികവർഗ വായ്പക്കാരനോ അല്ലെങ്കിൽ കുറഞ്ഞത് ഒരു സ്ത്രീയ്ക്കോ 10 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ ബാങ്ക് വായ്പ നൽകാൻ ഈ പദ്ധതി സഹായിക്കും. എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ മുഖേനയും നടപ്പിലാക്കുന്ന പദ്ധതി കുറഞ്ഞത് 2.5 ലക്ഷം പേർക്കെങ്കിലും പ്രയോജനം ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ബാങ്കിനെ സമീപിക്കാം.