ആധാർ കാർഡിൽ മാറ്റം : ഇതാ സുവർണാവസരം
ആധാർ കാർഡിലെ വിവരങ്ങൾ ഉപഭോക്താക്കൾക്ക് സൗജന്യമായി സെപ്റ്റംബർ 30 വരെ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടാവുമെന്ന് യു ഐ ഡി എ ഐ അറിയിച്ചു.
ആധാർ കാർഡ് സൗജന്യമായി ഓൺലൈനിലൂടെ അപ്ഡേറ്റ് ചെയ്യാനുള്ള വിവിധ ഘട്ടങ്ങൾ :
1. ആധാറിന്റെ ഔദ്യോഗിക പോർട്ടലായ മൈ ആധാർ സന്ദർശിച്ച് ഒടിപി നൽകി ലോഗിൻ ചെയ്യുക.
2. നിലവിലെ വിവരങ്ങൾ പരിശോധിച്ച്, അവ ശരിയാണെങ്കിൽ, ‘I verify that the above details are correct’ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യണം.
വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെങ്കിൽ :
3. ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് ഐഡന്റിറ്റി ഡോക്യുമെന്റ് തിരഞ്ഞെടുക്കുക.
4. രണ്ട് എംബിക്ക് താഴെ മാത്രം സൈസുള്ള PNG, JPEG അല്ലെങ്കിൽ PDF ഫോർമാറ്റിലുള്ള ഡോക്യുമെൻറ് അപ്‌ലോഡ് ചെയ്യുക
5. വിലാസം തെളിയിക്കുന്നതിനുള്ള രേഖ ഡ്രോപ് ഡൗൺ ലിസ്റ്റിൽനിന്ന് തിരഞ്ഞെടുക്കുക.
6. സബ്മിറ്റ് ക്ലിക്ക് ചെയ്ത് രേഖകൾ സമർപ്പിക്കുക.
ഈ ഘട്ടത്തോടെ പ്രക്രിയ പൂർത്തിയാവും.