കേന്ദ്ര സായുധ സേനാവിഭാഗമായ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയിലെ 458 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാൽ മതി. ഒഴിവുകൾ/സംവരണം : ജനറല്‍ -195, എസ്.സി.-74, എസ്.ടി.-37, ഒ.ബി.സി.-110, ഇ.ഡബ്ല്യു.എസ്.-42 യോഗ്യത: പത്താംക്ലാസ് വിജയവും ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും. കുറഞ്ഞത് 170 സെ.മീ. ഉയരം, 80 സെ.മീ. നെഞ്ചളവ് (5 സെ.മീ. വികാസം), മികച്ച കാഴ്ചശക്തി എന്നിവയുണ്ടായിരിക്കണംപ്രായം: 2023 ജൂലായ് 26-ന് 21-27 (അപേക്ഷകര്‍ 1996 ജൂലായ് 27-നും 2002 ജൂലായ് 26-നും മധ്യേ ജനിച്ചവരാകണം) എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെയും വയസ്സിളവ് അനുവദിക്കും.വിമുക്തഭടര്‍ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
തിരഞ്ഞെടുപ്പ്: ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, പ്രായോഗികപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. ശാരീരികക്ഷമതാ പരീക്ഷ : 1.6 കി.മീ. ഓട്ടം, 11 അടി ലോങ്ജമ്പ്, 3.5 അടി ഹൈജമ്പ്. എഴുത്തുപരീക്ഷ : ഓരോമാര്‍ക്ക് വീതമുള്ള 100 ചോദ്യമുണ്ടാകും. പൊതുവിജ്ഞാനം (10), ഗണിതം (10), ഹിന്ദി (10), ഇംഗ്ലിഷ് (10) ബന്ധപ്പെട്ട തിയറി (60) എന്നീ വിഭാഗങ്ങളില്‍ നിന്ന് ചോദ്യമുണ്ടാകും. ജനറല്‍ , ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും 35 ശതമാനവും മറ്റുള്ളവര്‍ക്ക് 33 ശതമാനവുമാണ് എഴുത്തുപരീക്ഷയില്‍ യോഗ്യത നേടാനുള്ള കുറഞ്ഞ മാര്‍ക്ക്. പ്രായോഗിക പരീക്ഷയ്ക്ക് പരമാവധി 50 മാര്‍ക്കാണുണ്ടാവുക.ശമ്പളം: 21,700-69,100 രൂപ (ലെവല്‍ 3). അപേക്ഷ Online വഴി .100 രൂപയാണ് ഫീസ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസില്ല. വിശദവിവരങ്ങള്‍ക്ക് : https://recruitment.itbpolice.nic.in അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂലായ് 27