ആകർഷകം ഈ പോസ്റ്റ്ഓഫീസ് നിക്ഷേപം
പോസ്റ്റ് ഓഫീസ് സേവിംഗ്സുകൾ ഇപ്പോൾ നിക്ഷേപകർക്ക് പ്രിയങ്കരമാണ്. 100 രൂപ മുതല്‍ നിക്ഷേപിച്ച് ലക്ഷങ്ങള്‍ നേടാന്‍ സാധിക്കുന്ന പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപമാണ് മാസ വരുമാനക്കാര്‍ക്കിടയിൽ ഇപ്പോൾ തരംഗമാവുനത്.
ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ ആവര്‍ത്തന നിക്ഷേപത്തിന്റെ പലിശ വർദ്ധിപ്പിച്ചതോടെ നിരക്ക് 6.50 ശതമാനമായിട്ടുണ്ട്. ത്രൈമാസത്തിൽ പലിശ കോമ്പൗണ്ടിംഗ് ചെയ്യും.
പ്രായഭേദമില്ലാതെ ആർക്കും ആരംഭിക്കാവുന്ന ഈ നിഷേപ പദ്ധതിയിൽ ,10 വയസില്‍ താഴെയുള്ള കുട്ടികൾക്ക് രക്ഷിതാവ് വഴി അക്കൗണ്ടെടുക്കാം. 10 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാവുന്നതാണ്.100 രൂപയിൽ തുടങ്ങി,10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം.
5 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധിയെങ്കിലും, നിക്ഷേപത്തിന് 5 വര്‍ഷം അധിക കാലാവധി ലഭിച്ച് നിക്ഷേപം ആരംഭിച്ച കാലത്തെ പലിശ നിരക്ക് തന്നെ തുടർന്നും കിട്ടും. എന്നാൽ
കാലാവധി നീട്ടിയ നിക്ഷേപം എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതാണ്.