വെസ്റ്റേൺ റെയിൽവേ വിളിക്കുന്നു : 3624 ഒഴിവുകൾ
മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ റെയിൽവേ അപ്രന്റിസ് ട്രെയിനികളുടെ 3624 ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.വെസ്റ്റേൺ റെയിൽവേക്ക് കീഴിലുള്ള വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായാണ് അവസരം. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവരെ ലെവൽ-1 തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിൽ 20 ശതമാനം ഒഴിവുകളിലേക്ക് പരിഗണിക്കും. യോഗ്യതാപരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, കാർപ്പെന്റർ, പെയിന്റർ, മെക്കാനിക് (ഡീസൽ), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക് മെക്കാനിക്, വയർമാൻ, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)
യോഗ്യത: 50 ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. അംഗീകൃത ഐ.ടി.ഐ. സർട്ടിഫിക്കറ്റും.
പ്രായം: 2023 ജൂലായ് 26-ന് 15-24. അപേക്ഷകർ 1999 ജൂലായ് 26-നും 2008 ജൂലായ് 26-നും മധ്യേ ജനിച്ചവരാകണം.ഉയർന്ന പ്രായത്തിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും.വിമുക്തഭടർക്ക് അധികമായി 10 വർഷത്തെ ഇളവുനൽകും.
അപേക്ഷ: www.rrc-wr.com വഴി അപേക്ഷിക്കാം.
യോഗ്യതാസർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധരേഖകളും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾക്കും എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്കും ഫീസില്ല.
അവസാന തീയതി: ജൂലായ് 27.