അംഗപരിമിതർക്കായി ഇതാ ഒരു ഇൻഷൂർ പദ്ധതി
സംസ്ഥാനത്തെ അംഗപരിമിതര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നു. ഇതിൽ, നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി നടപ്പിലാക്കുന്ന സ്കീമുകളിൽ പ്രധാനപ്പെട്ടതാണ് നിരാമയ ഇൻഷൂറൻസ് സ്കീം. ഇതുപ്രകാരം ഒരു ലക്ഷം രൂപ വരെ വാർഷിക ചികിത്സാ ചെലവ് ഇൻഷൂറൻസ് വഴി ലഭിക്കും.പദ്ധതിയിൽ ചേരുന്നതിന് ബി.പി.എൽ വിഭാഗത്തിന് 250 രൂപയും എ.പി.എൽ വിഭാഗത്തിന് 500 രൂപയുമാണ് പ്രീമിയം തുക അടയ്ക്കേണ്ടത്. എല്ലാ വർഷവും എപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി.