പെൺകുട്ടികൾ സുരക്ഷിതരാവട്ടെ : സുകന്യ സമൃദ്ധി യോജന സഹായിക്കും
പ്രധാന മന്ത്രിയുടെ ‘ഇന്ത്യയെ ശാക്തീകരിക്കല്‍ ‘ ആശയത്തിന്റെ ഭാഗമായി, പെണ്‍കുട്ടികള്‍ക്കായി ആവിഷ്ക്കരിച്ച മികച്ച ഡിപ്പോസിറ്റ് സ്കീം ആണ് സുകന്യ സമൃദ്ധി യോജന. പദ്ധതിയിൽ ചേർന്ന 1.8 ലക്ഷം അക്കൗണ്ടുകള്‍ രാജ്യമാകെ തുറന്നു കഴിഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസം,വിവാഹം എന്നിവക്കായി, മാതാപിതാക്കളെ ശക്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യം രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെറും 250 രൂപയ്ക്ക് അക്കൗണ്ട് തുറന്ന് പ്രതിവർഷം ചുരുങ്ങിയത് 250 രൂപയോ പരമാവധി 1.50 ലക്ഷം രൂപയോ നിക്ഷേപിക്കാം. രക്ഷാകര്‍ത്താവ് പെണ്‍കുട്ടിയുടെ പേരില്‍ പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് തുറന്ന് 14 വര്‍ഷംവരെ നിക്ഷേപം നടത്താം. 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുകയും 8.1% പലിശയും ചേർത്ത് നല്ലൊരു തുക തിരികെ ലഭിക്കും.പെണ്‍കുട്ടിക്ക് 18വയസ്സ് കഴിയുമ്പോൾ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി തൊട്ടു മുമ്പത്തെ സാമ്പത്തികവര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിന്‍വലിക്കാൻ കഴിയും. കൂടാതെ പെണ്‍കുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കും. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ ;രക്ഷകര്‍ത്താവിന്‍റെ 3 ഫോട്ടോയും ആധാര്‍ കാര്‍ഡും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും സഹിതം അടുത്തുള്ള പോസ്റ്റോഫീസിൽ ഉടൻ അപേക്ഷിച്ചോളൂ.