News and Notifications

Home » News and Notifications » കൃഷിക്ക് തൊഴിലാളികളെ കിട്ടുന്നില്ലേ ? : ഇതാ പരിഹാരം

കൃഷിക്ക് തൊഴിലാളികളെ കിട്ടുന്നില്ലേ ? : ഇതാ പരിഹാരം

കാർഷിക മേഖലയിൽ തൊഴിലാളിക്ഷാമവും സമയനഷ്ടവും നിങ്ങൾ കാര്യമായി അനുഭവിക്കുന്നുണ്ടോ ? എങ്കിലിതാ ഇനി ഡ്രോണുകളുടെ സഹായം തേടാം. കീടനിയന്ത്രണം, വളപ്രയോഗം എന്നിവയ്ക്ക് വ്യാപകമായി ഉപയോഗിക്കാൻ കഴിയുന്ന ഡ്രോണുകള്‍ വിലക്കിഴിവോടെ കര്‍ഷകര്‍ക്കും പാടശേഖരസമിതികള്‍ക്കും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്കും സബ്സിഡിയോടെ സ്വന്തമാക്കാന്‍ അവസരമൊരുങ്ങുകയാണ്.ഇവ പ്രവര്‍ത്തിപ്പിക്കാനായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.സി.സി.എ.) റിമോട്ട് പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കേണ്ടതുണ്ട്. കൃഷിവകുപ്പുമായി ബന്ധപ്പെട്ടാണ് അപേക്ഷകര്‍ ലൈസന്‍സും പരിശീലനവും പൂര്‍ത്തിയാക്കേണ്ടത്.

സംസ്ഥാന കൃഷിവകുപ്പിന്റെ കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയിലൂടെ (എസ്.ഡബ്‌ള്യു.എ.എം.) സബ്‌സിഡി നിരക്കില്‍ ഡ്രോണുകള്‍ വാങ്ങാൻ സാധിക്കും.http://agrimachinery.nic.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാൽ,40 മുതല്‍ 50 ശതമാനം വരെയാണ് സബ്‌സിഡി ലഭിക്കും.ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്.പി.ഒ) ഡ്രോണുകള്‍ വാങ്ങാന്‍ അതത് ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ക്ക് നിശ്ചിതഫോറത്തിലാണ് അപേക്ഷകൾ നല്‍കേണ്ടത്.എഫ്.പി.ഒ.കള്‍ക്ക് 75 ശതമാനം വരെ സബ്‌സിഡി ലഭിക്കും. സ്റ്റാന്‍ഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറില്‍ (എസ്.ഒ.പി) നിര്‍ദേശിക്കുന്ന മരുന്നുകള്‍ മാത്രമേ ഡ്രോണ്‍ വഴി കൃഷിയിടത്തില്‍ തളിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ എന്നതും പ്രത്യേകം ഓർമിക്കണം.