News and Notifications

Home » News and Notifications » സമ്പത്ത് കാലത്ത് തൈപത്തു വച്ചാൽ….!

സമ്പത്ത് കാലത്ത് തൈപത്തു വച്ചാൽ….!

എൻപിഎസിൽ അക്കൗണ്ട് തുറക്കുന്നതിനായി ലഭിക്കുന്ന പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (PRAN) നിക്ഷേപകന് ജീവിതകാലം മുഴുവൻ ഉപയോ​ഗിക്കാൻ സാധിക്കും. എൻ.പി.എസിൽ ടെയർ-1, ടെയർ-2 എന്നീ രണ്ട് അക്കൗണ്ടുകൾ തുറക്കാനാവും. നിക്ഷേപകൻ സ്ഥിരമായി നൽകുന്ന സംഭാവനകൾ നടത്തേണ്ട അക്കൗണ്ടാണിത്. നിക്ഷേപം പിൻവലിക്കാനാകാത്ത റിട്ടയർമെന്റ് അക്കൗണ്ടാണ് ടെയർ-1. സ്വമേധയാ പിൻവലിക്കാവുന്ന അക്കൗണ്ടാണ് ടെയർ-2.

ടെയർ-1 അക്കൗണ്ടിൽ സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിയ്ക്കണം.ഈ അക്കൗണ്ടിലെ തുകയ്ക്കാണ് നികുതിയിളവ് ലഭിക്കുക. 2 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 80സി, 80സിസിഡി(1ബി), 80സിസിഡി(2) എന്നീ വകുപ്പുകൾക്ക് കീഴിലുള്ള നികുതി ആനുകൂല്യങ്ങളാണ് ലഭിക്കും.

നിക്ഷേപ ചെലവ് ഏറ്റവും കുറഞ്ഞ നിക്ഷേപമാണ് എൻ.പി.എസ്.
18 വയസുള്ളൊരാള്‍ക്ക് പദ്ധതിയില്‍ ചേരാം. 60-70 വയസിനിടെ പദ്ധതിയിൽ ചേർന്നവർക്ക് 75 വയസുവരെ നിക്ഷേപിക്കാൻ അവസരം നൽകും. പോയിന്റ് ഓഫ് പ്രസൻസ് സേവനകേന്ദ്രങ്ങൾ വഴിയാണ് ചേരാവുന്ന എൻപിഎസ് സ്കീം പൊതുമേഖലാ ബാങ്കുകളിലും ചില സ്വകാര്യ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്.