പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന : ഇനിയും വൈകണോ ?
ചുരുങ്ങിയ പ്രീമിയം അടച്ച് വലിയ സുരക്ഷ നേടുന്ന കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന.
18-നും 70-നും ഇടയിൽ പ്രായമുള്ള, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുള്ള ആളുകൾക്ക് ഇതിൽ ചേരാം. ജൂൺ 1 മുതൽ മെയ് 31 വരെയുള്ള കവറേജ് കാലയളവിലേക്ക് മെയ് 31-നോ അതിനുമുമ്പോ വാർഷിക പുതുക്കൽ നടത്തണം.ഇതിനായി ഓട്ടോ-ഡെബിറ്റ് പ്രവർത്തനക്ഷമമാക്കുന്നവർക്ക് ഈ പദ്ധതി ലഭ്യമാകും.
ജൂൺ 1 മുതൽ മെയ് 31 വരെ നീളുന്ന ഒരു വർഷമാവും പോളിസി കാലയളവ്.
പ്രതിവർഷം വെറും 20 രൂപയാണ് ഉയർന്ന പ്രീമിയം.