News and Notifications

Home » News and Notifications » സാമൂഹിക പെൻഷൻ : മസ്റ്ററിങ്ങിനുള്ള സമയം ജൂൺ 30 വരെ നീട്ടി

സാമൂഹിക പെൻഷൻ : മസ്റ്ററിങ്ങിനുള്ള സമയം ജൂൺ 30 വരെ നീട്ടി

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്, അക്ഷയ കേന്ദ്രംവഴി  ബയോമെട്രിക്‌ മസ്‌റ്ററിങ്‌ നടത്താൻ ജൂൺ 30 വരെ സമയം നീട്ടി നൽകി.
ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രത്തിൽ എത്താൻ കഴിയാത്തവർക്ക് വീട്ടിലെത്തി മസ്‌‌റ്ററിങ്‌ നടത്തും.ഇതിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനത്തേയോ അക്ഷയ കേന്ദ്രത്തേയോ സമീപിക്കാം.
 ഇത്തരത്തിൽ മസ്‌റ്ററിങ്‌ നടത്തുന്നതിന്‌ എന്തെങ്കിലും സാങ്കേതിക പ്രയാസം നേരിട്ടാൽ ,  ഗുണഭോക്താവിന്റെ ലൈഫ്‌ സർട്ടിഫിക്കറ്റ്‌ ലഭ്യമാക്കിയാൽ പെൻഷൻ തടയപ്പെടില്ല. 
അക്ഷയ കേന്ദ്രത്തിൽ മസ്‌റ്ററിങ്ങിന്‌ നടത്താൻ 30 രൂപയും വീട്ടിലെത്തിയാണെങ്കിൽ  50 രൂപയും നൽകണം. അടുത്തവർഷം മുതൽ ജനുവരി,ഫെബ്രുവരി മാസത്തിൽ മസ്‌റ്ററിങ്‌ നടത്തണമെന്നാണ് തീരുമാനം.