മുദ്ര ലോൺ അപേക്ഷ : എന്തെല്ലാം രേഖകൾ വേണം…?
സാധാരണക്കാർക്ക് സംരംഭങ്ങൾ തുടങ്ങാനായി നരേന്ദ്ര മോദി സർക്കാർ ആവിഷ്ക്കരിച്ച ആശയമാണ് മുദ്ര ലോണുകൾ.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ബാങ്കിന്റെ എംബ്ലത്തോടു കൂടി തന്നെ അതത് ബാങ്കിന്റെ ശാഖകളിൽ നിന്ന് ഫോമുകൾ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ താഴെപ്പറയുന്ന രേഖകൾ സഹിതം ബാങ്ക് ശാഖകളിൽ നേരിട്ട് സമർപ്പിക്കുകയാണ് ഒന്നാം ഘട്ടം.
രേഖകൾ :
1.തിരിച്ചറിയൽ രേഖ : ആധാർ കാർഡ്, വോട്ടേഴ്‌സ് ഐ.ഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്,പാസ്‌പോർട്ട് തുടങ്ങിയവ പരിഗണിക്കും.
2. വിലാസത്തിന്റെ തെളിവ് : യൂട്ടിലിറ്റി ബില്ലുകൾ ( ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ)
3. അപേക്ഷകന്റെ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ.
4. ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
5. ബിസിനസിനായി വാങ്ങുന്ന ചരക്കുകളുടെയോ ഇനങ്ങളുടെയോ ലിസ്റ്റും തുകയും കൊട്ടേഷനുകൾ.
6. നിലവിൽ ബാങ്ക് വായ്പ ഉണ്ട് എങ്കിൽ പ്രസ്തുത ബാങ്കിൽ നിന്നുള്ള കണക്ക് സ്റ്റേറ്റ്മെന്റ്
7. നിലവിൽ സംരംഭം നടത്തുന്നവർ അവസാനത്തെ രണ്ട് വർഷത്തെ ഫൈനൽ അക്കൗണ്ട്സ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പാ അപേക്ഷയ്‌ക്ക് മാത്രം)
8. പ്രതീക്ഷിത ബാലൻസ് ഷീറ്റ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പയ്‌ക്ക് മാത്രം)
9. നിലവിൽ സംരംഭം നടത്തുന്നവർ അവസാന രണ്ട് വർഷത്തെ വില്പന കണക്ക്.
10. വിശദമായ പ്രോജക്ട് റിപ്പോർട്ട്
11. പ്രൊപ്രൈറ്ററി ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് ആയതിന്റെ ഘടന സംബന്ധിച്ച് രേഖകളും തീരുമാനവും
12. പ്രൊപ്രൈറ്റർ/പാർട്ണർ/ഡയറക്ടർ ഓരോരുത്തരുടേയും ആസ്തി ബാധ്യതാ സ്റ്റേറ്റ്മെന്റ്.